കേരളം

kerala

ETV Bharat / bharat

പാരാലിമ്പിക്‌സ് മെഡല്‍ കൊയ്‌ത്ത് : മനീഷ് നർവാളിനും,സിങ്‌ രാജിനും പ്രധാനമന്ത്രിയുടെ അഭിനന്ദനം

പുരുഷൻമാരുടെ 50 മീറ്റര്‍ എയര്‍ പിസ്റ്റള്‍ എസ്എച്ച്1 വിഭാഗത്തിൽ മനീഷ് നര്‍വാൾ സ്വർണം നേടിയപ്പോൾ ഈ ഇനത്തില്‍ തന്നെ ഇന്ത്യയുടെ സിങ് രാജ് വെള്ളി നേടി.

Prime Minister Narendra Modi  Sehwag  Reactions after Narwal win  Tokyo Paralympics  പാരാലിമ്പിക്‌സ്  മെഡൽ  നരേന്ദ്ര മോദി  അഭിനവ് ബിന്ദ്ര  50 മീറ്റര്‍ എയര്‍ പിസ്റ്റള്‍ എസ്എച്ച്1  മനീഷ് നർവാൾ  സിങ്‌ രാജ്
പാരാലിമ്പിക്‌സ് എയർ പിസ്റ്റൾ മെഡൽ ജേതാക്കൾക്ക് അഭിനന്ദനവുമായി നരേന്ദ്ര മോദിയും അഭിനവ് ബിന്ദ്രയും

By

Published : Sep 4, 2021, 2:05 PM IST

ന്യൂഡൽഹി :പാരാലിമ്പിക്സിൽ പുരുഷൻമാരുടെ 50 മീറ്റര്‍ എയര്‍ പിസ്റ്റള്‍ എസ്എച്ച്1 വിഭാഗത്തിൽ യഥാക്രമം സ്വർണം, വെള്ളി മെഡലുകൾ നേടിയ മനീഷ് നർവാൾ, സിങ്‌ രാജ് എന്നിവരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവ് അഭിനവ് ബിന്ദ്രയും.

ഇരുവരുടെയും മെഡൽ നേട്ടം രാജ്യത്തിന് മുതൽക്കൂട്ടാണെന്നും അതില്‍ രാജ്യം അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഇരുവരെയും അദ്ദേഹം അഭിനന്ദിച്ചു. ഒരു രാജ്യമെന്ന നിലയിൽ പാരാലിമ്പിക് ടീമിനും ജേതാക്കൾക്കും നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനമെന്നത് ഭിന്നശേഷിക്കാരായ ജനതയെ കൂടുതൽ ഉൾക്കൊള്ളുന്നതിനുള്ള മാർഗമായി ഈ അവസരം പ്രയോജനപ്പെടുത്തുക എന്നതാണെന്ന് അഭിനവ് ബിന്ദ്രയും ട്വീറ്റ് ചെയ്തു.

Also Read: ടോക്കിയോയിൽ വീണ്ടും പൊന്നണിഞ്ഞ് ഇന്ത്യ ; 50 മീറ്റര്‍ എയര്‍ പിസ്റ്റളിൽ മനീഷ് നര്‍വാളിന് സ്വർണം

ടോക്കിയോ പാരാലിമ്പിക്‌സ് ഷൂട്ടിങ്ങില്‍ സിങ് രാജിന്‍റെ രണ്ടാം മെഡലാണിത്. നേരത്തേ പുരുഷന്മാരുടെ 10മീറ്റര്‍ എയര്‍ പിസ്റ്റള്‍ എസ്എച്ച് 1വിഭാഗത്തിൽ താരം വെങ്കലം നേടിയിരുന്നു. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 15 ആയി. മൂന്ന് സ്വര്‍ണവും ഏഴ് വെള്ളിയും അഞ്ച് വെങ്കലവുമുൾപ്പെടെ 34-ാം സ്ഥാനത്താണ് ഇന്ത്യ.

ABOUT THE AUTHOR

...view details