ന്യൂഡൽഹി: പുതിയ കാർഷിക നിയമത്തിലൂടെ കർഷകർക്ക് പുതിയ അവസരങ്ങളാണ് തുറക്കപ്പെടുന്നതെന്ന് പ്രധാനമന്ത്രി. പുതിയ അവസരങ്ങൾക്കൊപ്പം കൂടുതൽ അവകാശങ്ങളും കർഷകർക്ക് ഉറപ്പുവരുത്തുന്നതാണ് കാർഷിക നിയമം. പല രാഷ്‌ട്രീയ പാർട്ടികളും വർഷങ്ങൾക്ക് മുമ്പ് വാഗ്‌ദാനം ചെയ്‌ത അവകാശങ്ങളാണ് ഇപ്പോൾ നടപ്പാക്കിയതെന്നും 'മൻ കി ബാത്ത്' പരിപാടിയിൽ പ്രധാനമന്ത്രി പറഞ്ഞു.
കാർഷിക നിയമത്തിലൂടെ പുതിയ അവസരങ്ങൾ: പ്രധാനമന്ത്രി - farmers got new rights, opportunities with new farm laws
കർഷിക നിയമത്തിലൂടെ പുതിയ വാതിലുകളാണ് കർഷകർക്കായി തുറക്കപ്പെടുന്നതെന്ന് 'മൻ കി ബാത്ത്' പരിപാടിയിൽ പ്രധാനമന്ത്രി പറഞ്ഞു.
ഉൽപന്നങ്ങൾ വാങ്ങിയാൽ കർഷകർക്ക് മൂന്ന് ദിവസത്തിനുള്ളിൽ പണം നൽകണമെന്നും പണം ലഭിക്കാത്ത പക്ഷം കർഷകന് പരാതി നൽകാമെന്നും പുതിയ നിയമത്തിലുണ്ട്. കർഷകന്‍റെ പരാതിയെ ജില്ലാ മജിസ്‌ട്രേറ്റ് ഒരു മാസത്തിനുള്ളിൽ പരിഗണിക്കണമെന്നും നിയമത്തിൽ പറയുന്നു. പുതിയ കാർഷിക നിയമം പ്രകാരം മഹാരാഷ്‌ട്രയിലെ ധൂലെയിൽ നിന്ന് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ഇടപെട്ട് കർഷകർക്ക് കുടിശിക ലഭിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.
യുവജനങ്ങൾ പുതിയ നിയമത്തെക്കുറിച്ച് കർഷകരെ ബോധവാന്മാരാക്കണം. നിയമത്തിനെതിരെ കർഷകരുടെ 'ഡൽഹി ചലോ' പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. കേന്ദ്രസർക്കാർ കർഷകരുമായി ചർച്ചക്ക് തയ്യാറാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു.