ന്യൂഡൽഹി:സംസ്ഥാനങ്ങളിലെ കൊവിഡ് സ്ഥിതിഗതികൾ വിലയിരുത്താന്‍ പ്രധാനമന്ത്രി വിളിച്ചുചേർത്ത അവലോകന യോഗം ആരംഭിച്ചു. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക, ഒഡീഷ, കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് ചർച്ച. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചൊവ്വാഴ്ച പ്രധാനമന്ത്രി ചർച്ച നടത്തിയിരുന്നു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 38,949 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 40,026 പേർ രോഗമുക്തി നേടി. 542 മരണങ്ങൾ ഉണ്ടായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു.
കൊവിഡ്; പ്രധാനമന്ത്രിയുടെ അവലോകന യോഗത്തിന് തുടക്കം - കൊവിഡ്
തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക, ഒഡീഷ, കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് ചർച്ച.
കൊവിഡ്; പ്രധാനമന്ത്രിയുടെ അവലോകന യോഗത്തിന് തുടക്കം