ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഡെന്മാര്‍ക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സണ്‍ ഇന്ത്യയിലെത്തി. രാഷ്‌ട്രപതി ഭവനിലെത്തിയ ഫ്രെഡറിക്‌സണെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് ശേഷം ഇതാദ്യമായാണ് ഒരു രാജ്യത്തിന്‍റെ ഭരണാധികാരി ഇന്ത്യ സന്ദര്‍ശിയ്ക്കുന്നത്.
Also read: ഊർജമേഖലയിൽ സഹകരിക്കാൻ ഇന്ത്യ- ഡെൻമാർക്ക് ധാരണാപത്രം ഒപ്പിട്ടു
ശനിയാഴ്‌ച ഡല്‍ഹി വിമാനത്താവളത്തിലെത്തിയ ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രിയെ വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിയാണ് സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫ്രെഡറിക്‌സണ്‍ ഉഭയകക്ഷി ചര്‍ച്ച നടത്തും. രാഷ്‌ട്രപതി രാംനാഥ് കോവിന്ദുമായി അവര്‍ ഫോണില്‍ ബന്ധപ്പെടും.
ഈ വര്‍ഷമാദ്യം വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കര്‍ ഡെന്മാര്‍ക്ക് സന്ദര്‍ശിച്ചിരുന്നു. ഇന്ത്യയും ഡെന്മാര്‍ക്കും തമ്മില്‍ വ്യാപാര, നിക്ഷേപ കരാറുകളുണ്ട്. ഇന്ത്യയില്‍ 200 ഡാനിഷ് കമ്പനികളും ഡെന്മാര്‍ക്കില്‍ 60 ഇന്ത്യന്‍ കമ്പനികളുമാണ് നിലവിലുള്ളത്.