അഹമ്മദാബാദ്:ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അമ്മ ഹീരബെന്‍ മോദിയെ(99) കാണാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ അഹമ്മദാബാദിലെത്തി. അഹമ്മദാബാദിലെ യുഎന്‍ മെഹത്ത ആശുപത്രിയിലാണ് ഹീരബെന്നിനെ പ്രവേശിപ്പിച്ചത്. അതേസമയം നിലവില്‍ ഹീരബെന്നിന്‍റെ ആരോഗ്യ നില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അമ്മയെ കാണാന്‍ പ്രധാനമന്ത്രി അഹമ്മദാബാദിലെത്തി - Narendra Modi visit to Ahmadabad
ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരബെന്‍ മോദിയെ അഹമ്മദാബാദിലെ യുഎന്‍ മെഹത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
ഹീരബെന്‍ പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. "ഒരു അമ്മയും മകനും തമ്മിലുള്ള സ്‌നേഹ ബന്ധം ചിരകാലവും വിലമതിക്കാന്‍ ആവാത്തതുമാണ്. മോദി ജി, ഈ വിഷമം നിറഞ്ഞ സമയത്ത് എന്‍റെ സ്‌നേഹവും പിന്തുണയും താങ്കളോടൊപ്പം ഉണ്ടാകും. താങ്കളുടെ അമ്മ പെട്ടെന്ന് തന്നെ സുഖം പ്രാപിക്കട്ടെ", രാഹുല്‍ ഗാന്ധി ഹിന്ദിയില്‍ ട്വീറ്റ് ചെയ്‌തു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയും ഹീരബെന്‍ പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച് ട്വീറ്റ് ചെയ്‌തു. പ്രധാനമന്ത്രി അഹമ്മദാബാദില്‍ എത്തുന്നത് പരിഗണിച്ച് നഗരത്തില്‍ പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു.