കേരളം

kerala

ETV Bharat / bharat

കേന്ദ്ര ബജറ്റ്: പ്രധാനമന്ത്രി വ്യവസായ പ്രമുഖരുമായി ചര്‍ച്ച നടത്തും - കേന്ദ്ര ബജറ്റ് 2022ന്‍ മേലുള്ള വെബിനാര്‍

ബജറ്റിലെ പദ്ധതികള്‍ കാര്യക്ഷമമായി എങ്ങനെ നടപ്പാക്കാം എന്നത് സംബന്ധിച്ചാണ് ചര്‍ച്ച

Pm modi webinar  post-budget webinar on budget announcements  Leaving No Citizen Behind  കേന്ദ്ര ബജറ്റ് 2022ന്‍ മേലുള്ള വെബിനാര്‍  ബജറ്റിലെ പ്രഖ്യാപനങ്ങള്‍ താഴെ തട്ടില്‍ എത്തിക്കുന്ന വെബിനാറില്‍ പ്രധാനമന്ത്രി
http://10.10.50.80:6060//finalout3/odisha-nle/thumbnail/23-February-2022/14542426_298_14542426_1645582642699.png

By

Published : Feb 23, 2022, 11:22 AM IST

ന്യൂഡല്‍ഹി: 2022ലെ കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായും വ്യവസായ പ്രമുഖരുമായും വെബിനാര്‍ നടത്തും. 'ഒരു പൗരനും മാറ്റി നിര്‍ത്തപ്പെടാതെ' എന്നതാണ് പ്രമേയം. ചര്‍ച്ചയില്‍ ഉരുത്തിരിയുന്ന നിര്‍ദേശങ്ങള്‍ നടപ്പാക്കാനായി ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്ക് അയച്ചുകൊടുക്കും.

ബജറ്റിലെ പദ്ധതികള്‍ കാര്യക്ഷമമായി എങ്ങനെ നടപ്പാക്കാം എന്നത് സംബന്ധിച്ച് ചര്‍ച്ചയുണ്ടാകും. പാവങ്ങള്‍ക്കായുള്ള ഭവന നിര്‍മാണം, എല്ലാ വീടുകളിലും ശുദ്ധജലവും പാചകവാതകവും എത്തിക്കല്‍, റോഡ് നിര്‍മാണം, ഇന്‍റെര്‍നെറ്റ് കണക്റ്റിവിറ്റി, ഭൂമി ഉടമസ്ഥാ രേഖകളുടെ ഡിജിറ്റല്‍ വല്‍ക്കരണം, ധനകാര്യ സേവനങ്ങള്‍ എല്ലാവരിലും എത്തിക്കുക തുടങ്ങിയവയാണ് വെബിനാറില്‍ പ്രധാനമായും ചര്‍ച്ചയാകുക എന്ന് കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കി.

ALSO READ:അന്താരാഷ്‌ട്ര വിപണിയില്‍ എണ്ണ വില നൂറ് ഡോളറിലേക്ക് ; തെരഞ്ഞെടുപ്പിന് പിന്നാലെ ഇന്ധനവില കുതിച്ചേക്കും

ABOUT THE AUTHOR

...view details