കേരളം

kerala

ETV Bharat / bharat

സായുധ സേനയുടെ പതാക ദിനത്തിൽ സേനയ്ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി - സായുധ സേനക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

സായുധ സേനയുടെ പതാക ദിനം എല്ലാ വർഷവും ഡിസംബർ ഏഴിനാണ് ആഘോഷിക്കുന്നതെങ്കിലും ഈ തവണ സൈനിക് ബോർഡിനൊപ്പം കേന്ദ്രവും സംസ്ഥാനങ്ങളും ഡിസംബർ മുഴുവൻ സായുധ സേനയുടെ പതാക ദിനം ആഘോഷിക്കുമെന്ന് രാജ്‌നാഥ് സിംഗ്.

pm modi on armed forces flag day  pm modi pays tribute  tribute to armed forces  സായുധ സേന പതാകദിനത്തിൽ മോദി  സായുധ സേനക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി  നന്ദി പറഞ്ഞ് പ്രധാനമന്ത്രി
സായുധ സേനയുടെ പതാക ദിനത്തിൽ സേനയ്ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

By

Published : Dec 7, 2020, 12:46 PM IST

ന്യൂഡൽഹി:സായുധ സേനയുടെ പതാക ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ സായുധ സേനയ്ക്കും അവരുടെ കുടുംബങ്ങൾക്കും നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സായുധ സേനയുടെ വീരോചിതമായ സേവനത്തിലും നിസ്വാർത്ഥ ത്യാഗത്തിലും ഇന്ത്യ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും സായുധ സേനയ്ക്ക് നന്ദി അറിയിച്ചിരുന്നു. സൈനികർ നടത്തിയ ത്യാഗങ്ങളെ മാനിക്കുന്നതിനായി സായുധ സേനാ പതാക ദിന ഫണ്ടിലേക്ക് (എ.എഫ്.എഫ്.ഡി.എഫ്) സംഭാവന നൽകണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ച പ്രതിരോധ മന്ത്രി കഴിഞ്ഞ ആഴ്‌ച സായുധ സേനയുടെ പതാക ദിനം ഡിസംബർ മുഴുവൻ ആഘോഷിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ശേഖരിക്കുന്ന പണം സായുധ സേനാംഗങ്ങളുടെയും മുൻ സൈനികരുടെയും ക്ഷേമത്തിനായാണ് ഉപയോഗിക്കുന്നത്.

ABOUT THE AUTHOR

...view details