ഭാരതീയർക്ക് അഭിമാനിക്കാമെന്ന് പ്രധാനമന്ത്രി;ശാസ്‌ത്രജ്ഞരുടെ കഠിന്വാധാനത്തിന് അഭിനന്ദനം - PM congratulates scientists
കൊവിഡ് വാക്‌സിന്‍റെ ഉപയോഗത്തിലൂടെ രാജ്യത്തെ കൊവിഡ് മുക്തമാക്കാമെന്നും പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ന്യൂഡൽഹി: കൊവിഡിനെതിരെയുള്ള പോരാട്ടത്തിലെ മുന്നേറ്റമാണ് വാക്‌സിനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് അടിയന്തര ഉപയോഗത്തിനുള്ള രണ്ട് വാക്സിനുകളും നിർമിച്ചത് ഇന്ത്യയിലാണെന്നതില്‍ ഭാരതീയർക്ക് അഭിമാനിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഭാരത് ബയോടെക്കും വികസിപ്പിച്ചെടുക്കുന്ന കൊവിഡ് വാക്‌സിൻ രാജ്യത്തിന്‍റെ പോരാട്ടത്തെ കൂടുതൽ ശക്തമാക്കും. ഇന്ത്യയെ കൊവിഡ് മുക്തമായ രാഷ്‌ട്രമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേ സമയം നൂതന കണ്ടുപിടുത്തങ്ങൾക്കും ശാസ്‌ത്രജ്ഞരുടെ കഠിന്വാധാനത്തിനും പ്രധാനമന്ത്രി നന്ദി അറിയിച്ചു.