ന്യൂഡൽഹി:73-ാം റിപ്പബ്ലിക് ദിനത്തിന്‍റെ ആഘോഷ പരിപാടികളിൽ പുതിയ വേഷവുമായി പ്രാധാനമന്ത്രി നരേന്ദ്ര മോദി. മുൻ വർഷങ്ങളിലേതിൽ നിന്ന് വ്യത്യസ്ഥമായി വർണാഭമായ തലപ്പാവിനും കുർത്തക്കും പകരം ഉത്തരാഖണ്ഡ്, മണിപ്പൂർ സംസ്ഥാനങ്ങളുടെ പാരമ്പര്യം വിളിച്ചോതുന്ന വസ്ത്രങ്ങളാണ് അദ്ദേഹം ധരിച്ചത്.
ഉത്തരാഖണ്ഡിന്‍റെ ഔദ്യോഗിക പുഷ്‌പമായ ബ്രഹ്‌മകമലം ആലേഖനം ചെയ്‌ത തെപ്പിയും മണിപ്പൂർ സ്റ്റൈൽ കുർത്തയുമാണ് മോദി ഇന്നലെ ധരിച്ചിരുന്നത്. കുർത്തയിൽ ജാക്കറ്റിനെക്കൂടാതെ മണിപ്പൂരി സ്റ്റൈൽ ഷാളും മോദി ധരിച്ചിരുന്നു.