കേരളം

kerala

ETV Bharat / bharat

ജനങ്ങളിൽ കൊവിഡ് പ്രതിരോധത്തെക്കുറിച്ചുള്ള അവബോധം വളർത്തണമെന്ന് മോദി

കൊവിഡ് പ്രതിരോധ പദ്ധതികൾ നിരന്തരമായി നിരീക്ഷണമെന്നും പദ്ധതികൾ വൈകില്ലെന്ന് ഉറപ്പാക്കണമെന്നും പ്രധാന മന്ത്രി കേന്ദ്രമന്ത്രിമരോട് ആവശ്യപ്പെട്ടു

Prime Minister Narendra Modi  Modi on vaccination  modi on covid 19 protocol  കൊവിഡ് 19 പ്രോട്ടോക്കോൾ  രാജ്യത്തെ കൊവിഡ് വാക്സിനേഷൻ
ജനങ്ങളിൽ കൊവിഡ് പ്രതിരോധത്തെക്കുറിച്ചുള്ള അവബോധം വളർത്തണമെന്ന് മോദി

By

Published : Jul 1, 2021, 3:55 AM IST

ന്യൂഡൽഹി: കൊവിഡ് 19 പ്രോട്ടോക്കോളുകൾ പിന്തുടരുന്നതിനെക്കുറിച്ചും പ്രതിരോധ കുത്തിവയ്പ്പുകളെക്കുറിച്ചും ജനങ്ങളിൽ അവബോധം സൃഷ്ടിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭയോഗത്തിൽ ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിമാരുടെ യോഗത്തിലാണ് കൊവിഡ് നിയന്ത്രങ്ങൻ പിന്തുടരുന്നതിനുള്ള പദ്ധതികൾ രൂപീകരിച്ച് നടപ്പിലാക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.

കൊവിഡ് പ്രതിരോധ പദ്ധതികൾ നിരന്തരമായി നിരീക്ഷണമെന്നും പദ്ധതികൾ വൈകില്ലെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം മന്ത്രിമരോട് ആവശ്യപ്പെട്ടു. അഞ്ചുമണിക്കൂറോളം നീണ്ടു നിന്ന യോഗത്തിൽ നിതി അയോഗ് അംഗം വി കെ പോൾ കൊവിഡ് 19 മഹാമാരിയെക്കുറിച്ച് ഒരു പഠനം അവതരിപ്പിച്ചിരുന്നു. അതിനെ ഉദ്ദരിച്ചാണ് മോദി മന്ത്രിമാരോട് നിർദ്ദേശങ്ങൾ നൽകിയത്.

Also read: ഇന്ത്യയിൽ കൊവിഡ് ബാധിതർ കുറയുന്നു; 45,951 പേർക്ക് കൊവിഡ്

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 45,951 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എന്നാൽ 60,729 പേർക്ക് രോഗം ഭേദമായി. തുടര്‍ച്ചയായ 47ാം ദിവസമാണ് രോഗമുക്തരായവരുടെ എണ്ണം കൊവിഡ് രോഗികളേക്കാൾ കൂടുതലാവുന്നത്. 24 മണിക്കൂറിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 817 ആണ്.

ABOUT THE AUTHOR

...view details