ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 26-ാമത് ഐക്യരാഷ്ട്ര കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിന്റെ (സിഒപി 26) പ്രസിഡന്റ് അലോക് ശർമയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ കാലാവസ്ഥാ വ്യതിയാനത്തിലെ ഇന്ത്യ-യുകെ സഹകരണത്തെക്കുറിച്ചും വരാനിക്കുന്ന സിഒപി 26നെക്കുറിച്ചും ചർച്ച നടത്തി. കാലാവസ്ഥാ ഉച്ചകോടി വിജയകരമായി സംഘടിപ്പിച്ചതിന് പ്രധാന മന്ത്രി നരേന്ദ്രമോദി യുകെക്ക് ആശംസകൾ നേർന്നതായി വിദേശകാര്യ മന്ത്രാലയം അഫയേഴ്സ് (എംഇഎ) വക്താവ് അനുരാഗ് ശ്രീവാസ്തവ ട്വീറ്റിൽ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അലോക് ശര്മയും കൂടിക്കാഴ്ച നടത്തി - പ്രധാനമന്ത്രി നരേന്ദ്ര മോദി
കാലാവസ്ഥാ ഉച്ചകോടി വിജയകരമായി സംഘടിപ്പിച്ചതിന് പ്രധാന മന്ത്രി നരേന്ദ്രമോദി യുകെക്ക് ആശംസകൾ നേർന്നതായി വിദേശകാര്യ മന്ത്രാലയം അഫയേഴ്സ് (എംഇഎ) വക്താവ് അനുരാഗ് ശ്രീവാസ്തവ ട്വീറ്റിൽ പറഞ്ഞു
കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും അലോക് ശർമയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പുനരുപയോഗ ഊർജ്ജം, അടിസ്ഥാന സൗകര്യങ്ങൾ, അഡാപ്റ്റേഷൻ, ഇലക്ട്രിക്കൽ ബസുകൾ, മെട്രോ വിപുലീകരണം, വികിരണ തീവ്രത കുറയ്ക്കൽ എന്നിവയെ സംബന്ധിച്ച് ഇന്ത്യ സ്വീകരിച്ച വിവിധ സംരംഭങ്ങളെക്കുറിച്ച് അലോക് ശർമയുമായി ചർച്ച ചെയ്തതായി പ്രകാശ് ജാവദേക്കർ ട്വീറ്റ് ചെയ്തു. സന്ദർശന വേളയിൽ മുതിർന്ന മന്ത്രിമാരെയും ബിസിനസ് സിവിൽ സൊസൈറ്റി നേതാക്കളെയും സന്ദർശിച്ച് യുകെ-ഇന്ത്യ കാലാവസ്ഥാ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഈ വർഷം അവസാനം വിജയകരമായ സിഒപി 26 ഉച്ചകോടിക്ക് തയ്യാറെടുക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്തതായി അലോക് ശർമയും ട്വീറ്റ് ചെയ്തിരുന്നു.
സിഒപി 26ന്റെ പ്രസിഡന്റായതിന് ശേഷം അലോക് ശർമ നടത്തിയ ഏഷ്യയിലെ ആദ്യ സന്ദർശനമാണിത്. കാലാവസ്ഥാ പ്രവർത്തനത്തിലും ശുദ്ധമായ ഊർജ്ജ പരിവർത്തനത്തിലും ഇന്ത്യ കൈവരിച്ച പുരോഗതിയെ സ്വാഗതം ചെയ്യുമെന്ന് രാജ്യം പ്രതീക്ഷിക്കുന്നുണ്ട്. യുകെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബിന്റെയും അന്താരാഷ്ട്ര വാണിജ്യ സെക്രട്ടറി എലിസബത്ത് ട്രസിന്റെയും സന്ദർശനത്തിന് പിന്നാലെയാണ് ശർമയുടെ സന്ദർശനം.