ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വര്‍ഷം അമേരിക്ക സന്ദര്‍ശിച്ചേക്കും. കൊവിഡുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായിരിക്കും മോദിയുടെ അമേരിക്കൻ സന്ദർശനമെന്നാണ് റിപ്പോർട്ട്. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ല. ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാൻ ജൂണ്‍ 12, 13 ദിവസങ്ങളില്‍ മോദി ബ്രിട്ടണിലേക്ക് പോകുന്നുണ്ട്.
അംഗരാജ്യങ്ങളായ ബ്രിട്ടണ്‍, കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, അമേരിക്ക എന്നിവര്‍ക്ക് പുറമെ പ്രത്യേക ക്ഷണിതാക്കളായാണ് ഇന്ത്യ, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, ദക്ഷിണ ആഫ്രിക്ക എന്നീ രാജ്യങ്ങള്‍ ഉച്ചക്കോടിയില്‍ പങ്കെടുക്കുന്നത്. ബ്രിട്ടണാണ് ഇന്ത്യയെ ക്ഷണിച്ചത്.