കാര്‍ഷിക നിയമം; പ്രതിപക്ഷ ചോദ്യങ്ങള്‍ക്ക് രാജ്യസഭയില്‍ പ്രധാനമന്ത്രി മറുപടി നല്‍കിയേക്കും - ഡല്‍ഹി കര്‍ഷക പ്രതിഷേധം
ഫെബ്രുവരി 8ന് രാജ്യസഭയില്‍ രാഷ്‌ട്രപതിയുടെ പ്രമേയത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി സംവദിച്ചേക്കുമെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു
![കാര്‍ഷിക നിയമം; പ്രതിപക്ഷ ചോദ്യങ്ങള്‍ക്ക് രാജ്യസഭയില്‍ പ്രധാനമന്ത്രി മറുപടി നല്‍കിയേക്കും PM Modi may speak in Rajya Sabha PM Modi may speak defend farm laws latest news on Narendra Modi PM Modi may speak on Feb 8 കാര്‍ഷിക നിയമം രാജ്യസഭയില്‍ പ്രധാനമന്ത്രി മറുപടി നല്‍കിയേക്കും ന്യൂഡല്‍ഹി ഡല്‍ഹി കര്‍ഷക പ്രതിഷേധം കര്‍ഷക പ്രതിഷേധം രാജ്യസഭയില്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10505740-315-10505740-1612495605893.jpg)
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്‌ച രാജ്യസഭയെ അഭിസംബോധന ചെയ്‌തേക്കും. രാഷ്‌ട്രപതിയുടെ പ്രമേയത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയിലാണ് പ്രധാനമന്ത്രി സംവദിച്ചേക്കുകയെന്ന് അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കുന്നു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ഈ അവസരത്തില്‍ പ്രധാനമന്ത്രി മറുപടി നല്‍കുമെന്നും സൂചനയുണ്ട്. കാര്‍ഷിക നിയമങ്ങളെ സംബന്ധിച്ചുള്ള പ്രധാനമന്ത്രിയുടെ വിശദീകരണം കര്‍ഷക പ്രക്ഷോഭം തുടരുന്ന സാഹചര്യത്തില്‍ നിര്‍ണായകമാണ്. ഈ വര്‍ഷത്തെ ബജറ്റ് അവതരണ വേളയിലും കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധം പാര്‍ലമെന്‍റില്‍ പ്രകടമായിരുന്നു.