കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെയും വിമർശിച്ച് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. ഇരുവരും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് ഒവൈസി പറഞ്ഞു. പശ്ചിമ ബംഗാളിലെ അസൻസോളിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കെയായിരുന്നു വിമര്‍ശനം.
മോദിയും മമതയും ഒരേ നാണയത്തിന്‍റെ വശങ്ങളെന്ന് ഒവൈസി - അസദുദ്ദീൻ ഒവൈസി
പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 22ന്.
മോദിയും മമതയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങൾ: ഒവൈസി
'മമത ബാനർജിയും നരേന്ദ്ര മോദിയും തമ്മിൽ വ്യത്യാസമില്ല. പ്രസ്താവനകളിലൂടെ ആളുകളെ വിഡ്ഢികളാക്കുന്ന അവർ സഹോദരങ്ങളാണ്'- ഒവൈസി പറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടെ മുസ്ലിം വിഭാഗത്തിന് വേണ്ടി തൃണമൂൽ ചെയ്ത കാര്യങ്ങൾ പറയാൻ അവരെ വെല്ലുവിളിക്കുന്നെന്നും ഒവൈസി പറഞ്ഞു.
പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 22ന് നടക്കും. മെയ് 2നാണ് വോട്ടെണ്ണൽ.