കേരളം

kerala

ETV Bharat / bharat

ആറ് സംസ്ഥാനങ്ങളില്‍ ലൈറ്റ് ഹൗസ് പദ്ധതിയ്ക്ക് തുടക്കമായി

ഇൻഡോർ, രാജ്കോട്ട്, ചെന്നൈ, റാഞ്ചി, അഗർത്തല, ലക്‌നൗ എന്നിവിടങ്ങളിലാണ് പദ്ധതി ആരംഭിക്കുന്നത്.

By

Published : Jan 1, 2021, 12:46 PM IST

ലൈറ്റ് ഹൗസ് പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാസ്ഥാപനം നടത്തി  ലൈറ്റ് ഹൗസ് പദ്ധതി  പ്രധാനമന്ത്രി നരേന്ദ്ര മോദി  PM Modi  Light House Projects
ലൈറ്റ് ഹൗസ് പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാസ്ഥാപനം നടത്തി

ന്യൂഡൽഹി: 2022ഓടെ എല്ലാവർക്കും വീട് എന്ന ലക്ഷ്യം മുന്നോട്ട് വയ്ക്കുന്ന ലൈറ്റ് പദ്ധതിക്ക് രാജ്യത്ത് തുടക്കമായി. ആദ്യഘട്ടമെന്ന നിലയില്‍ ആറ് സംസ്ഥാനങ്ങളിലെ ലൈറ്റ് ഹൗസ് പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാസ്ഥാപനം നിര്‍വഹിച്ചു. വീഡിയോ കോൺഫറൻസിങിലൂടെയാണ് പ്രധാനമന്ത്രി പദ്ധതിക്ക് തുടക്കം കുറിച്ചത്.

ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, ത്രിപുര, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. ഇൻഡോർ, രാജ്കോട്ട്, ചെന്നൈ, റാഞ്ചി, അഗർത്തല, ലക്‌നൗ എന്നിവിടങ്ങളിലാണ് പദ്ധതി ആരംഭിക്കുന്നത്. രാജ്യത്ത് ആദ്യമായിട്ടാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കമിട്ടത്.

ABOUT THE AUTHOR

...view details