കേരളം

kerala

ETV Bharat / bharat

കേരളത്തിലെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി - സ്മാർട്ട് സിറ്റി പദ്ധതി

തൃശൂരിലെ 2000 മെഗാവാട്ട് പവര്‍ ട്രാന്‍സ്‍മിഷന്‍ പദ്ധതി, അരുവിക്കരയിലെ 75 എംഎല്‍ഡി ജലസംസ്‍കരണ പ്ലാന്‍റ്, കാസര്‍കോട്ടെ 50 മെഗാവാട്ടിന്‍റെ സോളാര്‍ പവര്‍ പ്രോജക്ട്, സ്മാര്‍ട്ട് റോഡ് തുടങ്ങിയ പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്.

Prime minister Narendra modi  Chief minister Pinarai Vijayan  പ്രധാന മന്ത്രി നരേന്ദ്ര മോദി  സംസ്ഥാനത്ത് വിവിധ പദ്ധതികൾ  സ്മാർട്ട് സിറ്റി പദ്ധതി  തൃശൂരിലെ 2000 മെഗാവാട്ട് പവര്‍ ട്രാന്‍സ്‍മിഷന്‍ പദ്ധതി
കേരളത്തിലെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

By

Published : Feb 19, 2021, 6:57 PM IST

Updated : Feb 19, 2021, 7:20 PM IST

ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്‍റെ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയ വിവധ പദ്ധതികളുടെ ഉത്ഘാടനം പ്രധാന മന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറസിങ് വഴി നിർവഹിച്ചു. ഉത്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും സംബന്ധിച്ചു. തൃശൂരിലെ 2000 മെഗാവാട്ട് പവര്‍ ട്രാന്‍സ്‍മിഷന്‍ പദ്ധതി, അരുവിക്കരയിലെ 75 എംഎല്‍ഡി ജലസംസ്‍കരണ പ്ലാന്‍റ്, കാസര്‍കോട്ടെ 50 മെഗാവാട്ടിന്‍റെ സോളാര്‍ പവര്‍ പ്രോജക്ട്, സ്മാര്‍ട്ട് റോഡ് തുടങ്ങിയ പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്.

കേരളത്തിലെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

കേരളത്തിന്‍റെ എല്ലാ ഭാഗങ്ങളിലും വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും കേരളം ഇന്ത്യയുടെ പുരോഗതിക്ക് വലിയ സംഭാവനകൾ നൽകുന്ന സംസ്ഥാനമാണെന്നും പ്രധാന മന്ത്രി പറഞ്ഞു. കലാവസ്ഥ വ്യതിയാനത്തെ സൗരോർജം കൊണ്ട് നേരിടാൻ രാജ്യത്തിന് സാധിക്കുമെന്നും കർഷകരെ സൗരോർജ്ജ മേഖലയുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

5,070 കോടി രൂപ ചെലവിൽ നിർമിച്ച 320 കെവി പുഗലൂർ (തമിഴ്‌നാട്)-തൃശൂർ വൈദ്യുതി പ്രക്ഷേപണ പദ്ധതി ഒരു വോൾട്ടേജ് സോഴ്‌സ് കൺവെർട്ടർ (വിഎസ്‌സി) അടിസ്ഥാനമാക്കിയുള്ള ഹൈ വോൾട്ടേജ് ഡയറക്ട് കറന്‍റ് പദ്ധതിയാണ്. 50 മെഗാവാട്ടിന്‍റെ കാസർകോട് സോളാർ പവർ പ്രോജക്റ്റ് ദേശീയ സോളാർ എനർജി മിഷന്‍റെ കീഴിൽ വികസിപ്പിച്ചെടുത്ത പ്രോജക്റ്റാണ്. കാസർകോട് ജില്ലയിലെ പൈവാലൈക്, മീഞ്ച, ചിപ്പർ ഗ്രാമങ്ങളിലായി 250 ഏക്കറിലധികം സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന ഈ പദ്ധതി കേന്ദ്രത്തിന്‍റെ 280 കോടി രൂപയുടെ നിക്ഷേപത്തോടെയാണ് നിർമിച്ചിരിക്കുന്നത്.

75 എം‌എൽ‌ഡി ജല ശുദ്ധീകരണ പ്ലാന്‍റ് വരുന്നതോടെ തിരുവനന്തപുരത്തെ ജനങ്ങൾക്ക് കുടിവെള്ള വിതരണം കൂട്ടുന്നതിനും നഗരത്തിലേക്ക് നിലവിലുള്ള ശുദ്ധീകരണ പ്ലാന്‍റുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്ന സാഹചര്യത്തിൽ നഗരത്തിലേക്ക് കുടിവെള്ള വിതരണം തടസപ്പെടാതിരിക്കാനും സഹായിക്കും. 427 കോടി രൂപ ചെലവിൽ ഒരുങ്ങുന്ന സ്‌മാർട്ട് റോഡ്‌സ് പദ്ധതി തിരുവനന്തപുരത്ത് നിലവിലുള്ള 37 കിലോമീറ്റർ റോഡിനെ ലോകോത്തര സ്‌മാർട്ട് റോഡുകളാക്കി മാറ്റും. മന്ത്രി ആർ കെ സിംഗ്, കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരി എന്നിവരും ഉത്ഘാടന ചടങ്ങിൽ പങ്കെടുത്തു.

Last Updated : Feb 19, 2021, 7:20 PM IST

ABOUT THE AUTHOR

...view details