ന്യൂഡല്‍ഹി : അന്താരാഷ്‌ട്ര വിതരണ ശൃംഖലയുടെയും വ്യാപാരത്തിന്‍റെയും പ്രധാന ഭാഗമായി ആഭ്യന്തര ബാങ്കുകളെയും, കറന്‍സിയേയും മാറ്റുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മികച്ച കോര്‍പ്പറേറ്റ് സാമ്പത്തിക ഭരണരീതികളെ പ്രോത്സാഹിപ്പിക്കണമെന്നും പ്രധാനമന്ത്രി ധനകാര്യ സ്ഥാപനങ്ങളോട് അഭ്യര്‍ഥിച്ചു. 'ആസാദി കാ അമൃത് മഹോത്സവി'ന്‍റെ ഭാഗമായി ധനകാര്യ-കോര്‍പ്പറേറ്റ് മന്ത്രാലയത്തിന്‍റെ വാരാഘോഷം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഭ്യന്തര ബാങ്കുകളെയും കറൻസിയെയും അന്താരാഷ്ട്ര വിതരണ ശൃംഖലയുടെ പ്രധാന ഭാഗമാക്കണം : പ്രധാനമന്ത്രി
ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി ധനകാര്യ-കോര്‍പ്പറേറ്റ് മന്ത്രാലയത്തിന്‍റെ വാരാഘോഷം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കവേയായിരുന്നു പ്രധാനമന്ത്രിയുടെ അഭിപ്രായപ്രകടനം
ഐകോണിക് വാരാഘോഷങ്ങളുടെ ഭാഗമായി യുവാക്കൾ, സംരംഭകർ, കർഷകർ എന്നിവർക്ക് വായ്പാലഭ്യത എളുപ്പമാക്കുന്നതിന് 12 സർക്കാർ പദ്ധതികളുടെ ക്രെഡിറ്റ്-ലിങ്ക്ഡ് പോർട്ടലായ 'ജൻ സമർഥ് പോർട്ടലും' മോദി ഉദ്ഘാടനം ചെയ്തു. ഇത് ഒരു 'എൻഡ്-ടു-എൻഡ് ഡെലിവറി പ്ലാറ്റ്‌ഫോം' ആയിരിക്കുമെന്നും, അതുകൊണ്ട് കൂടുതല്‍ ആളുകള്‍ വായ്‌പ ലഭിക്കാന്‍ മുന്നോട്ടുവരുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി ജനങ്ങളെ കേന്ദ്രീകരിച്ചുള്ള ഭരണവും അതിനുള്ള നിരന്തര പരിശ്രമവുമാണ് സർക്കാരിന്റെ മുഖമുദ്രയെന്നും അദ്ദേഹം അവകാശപ്പെട്ടു.