ന്യൂഡല്‍ഹി:ജല്‍ ജീവന്‍ പദ്ധതി നടത്തിപ്പില്‍ കൂടുതല്‍ വനിത പ്രാതിനിധ്യം ഉറപ്പ് വരുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുടിവെള്ളത്തിന്‍റെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഇത്ര ഗൗരവമായി പ്രവര്‍ത്തിച്ച മറ്റൊരു സര്‍ക്കാര്‍ സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയിലുണ്ടായിട്ടില്ല. മഴവെള്ളം പരിശോധിക്കാന്‍ നാല് ലക്ഷത്തിലധികം സ്ത്രീകള്‍ക്ക് കൊവിഡ് കാലത്ത് പരിശീലനം നല്‍കിക്കഴിഞ്ഞെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക ജലദിനത്തില്‍ "ജല്‍ ശക്തി അഭിയാന്‍: ക്യാച്ച് ദ റെയിൻ" ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജല്‍ ജീവന്‍ പദ്ധതിയില്‍ വനിത പ്രാതിനിധ്യം കൂട്ടും: മോദി - narendra modi news
കെന്‍-ബെത്വാ നദി സംയോജനക്കരാറിനും തുടക്കം. നടപ്പിലാകുന്നത് ദേശീയ നദി സംയോജന പദ്ധതികളിലെ ആദ്യത്തേത്.
"ഒന്നര വര്‍ഷം മുമ്പ് വരെ രാജ്യത്തെ 19 കോടി ഗ്രാമീണ കുടുംബങ്ങളില്‍ മൂന്നരക്കോടി വീടുകളില്‍ മാത്രമാണ് ടാപ് വഴി കുടിവെള്ളം എത്തിയിരുന്നത്. ജല്‍ ജീവന്‍ മിഷന്‍ നടപ്പാക്കി, വളരെ കുറഞ്ഞ സമയം കൊണ്ട് നാല് കോടി വീടുകളില്‍ കൂടി ടാപ് കണക്ഷന്‍ നല്‍കാന്‍ കഴിഞ്ഞു. മഴവെള്ളം ഫലപ്രദമായി കൈകാര്യം ചെയ്ത് മാത്രമെ ഭൂഗര്‍ഭ ജലത്തിന്‍റെ ഉപയോഗം കുറയ്ക്കാനാകുകയുള്ളൂ. ഇത്തരം നേട്ടങ്ങള്‍ കൈവരിക്കാന്‍ ക്യാച്ച് ദ റെയിൻ പോലെയുള്ള ക്യാമ്പയിനുകളുടെ വിജയം ഉറപ്പാക്കേണ്ടതുണ്ട്" മോദി പറഞ്ഞു.
ചരിത്രപരമായ കെന്‍-ബെത്വാ നദീ സംയോജനക്കരാറിനും പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ തുടക്കമായി. പദ്ധതി നടപ്പാക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് മുഖ്യമന്ത്രിമാര്‍ ഒപ്പിട്ടു. കെന്‍,ബെത്വാ നദികളെ പരസ്പരം ബന്ധിപ്പിക്കുന്നതാണ് പദ്ധതി. വിവിധ സംസ്ഥാനങ്ങളിലെ നദികളെ പരസ്പരം ബന്ധിപ്പിക്കാനും അധിക ജലം പങ്ക് വയ്ക്കാനുമുള്ള ദേശീയ നദി സംയോജന പദ്ധതികളിലെ ആദ്യ പദ്ധതിയാണ് കെന്‍-ബെത്വാ നദി സംയോജനക്കരാര്‍.