ന്യൂഡല്‍ഹി:കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് തന്‍റെ സ്കൂള്‍ പ്രിന്‍സിപ്പലിന് അയച്ച കത്ത് വായിച്ച് കേള്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിന്‍റെ 84ാം എപ്പിസോഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിജയത്തിന്‍റെ കൊടുമുടിയിൽ എത്തിയിട്ടും തന്‍റെ വേരുകൾ നനയ്ക്കാന്‍ വരുൺ സിംഗ് മറന്നില്ല എന്നതാണ് കത്ത് വായിച്ചപ്പോൾ ആദ്യം മനസ്സിൽ തോന്നിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ വര്‍ഷം ഓഗസ്റ്റിലാണ് രാജ്യം ശൗര്യ ചക്ര നല്‍കി അദ്ദേഹത്തെ അഭിനന്ദിച്ചത്.
ഇതിന് ശേഷമാണ് അദ്ദേഹം തന്‍റെ സ്കൂള്‍ പ്രിന്‍സിപ്പലിന് കത്തെഴുതിയത്. ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്ന് രക്ഷപെട്ട് ആശുപത്രിയില്‍ കഴിഞ്ഞ അദ്ദേഹത്തെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ നിരവധി പേര്‍ പല കാര്യങ്ങളും പങ്കുവച്ച് കണ്ടു. അങ്ങനെയാണ് കത്ത് ശ്രദ്ധയില്‍ പെട്ടത്. 'വായിച്ചപ്പോള്‍ ആ കത്ത് തന്‍റെ ഹൃദയത്തില്‍ തോട്ടു'.
ഉയരങ്ങള്‍ കീഴടക്കിയിട്ടും തന്‍റെ വരും തലമുറയെ കുറിച്ച് അദ്ദേഹം ആശങ്കകളും പ്രതീക്ഷകളും വച്ച് പുലര്‍ത്തിയിരുന്നു. താന്‍ പഠിച്ച സ്കൂളിലെ കൂട്ടികള്‍ ജീവിതം ആഘോഷിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. കത്തില്‍ ഒരിക്കല്‍ പോലും അദ്ദേഹം സ്വയം പുകഴ്ത്താന്‍ തയ്യാറായില്ല. എന്നാല്‍ തന്‍റെ കഴിവില്ലായ്മയെ കുറിച്ച് പറയാനും അവ എങ്ങനെ തരണം ചെയ്യ്തു എന്ന് പങ്കുവയ്ക്കാനും അദ്ദേഹം തയ്യാറായി.