ന്യൂഡൽഹി: വാക്‌സിൻ വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്ന ചുരുക്കം രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ച് യു.എസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസ്. ഫോണിലൂടെ വിളിച്ചാണ് പ്രധാനമന്ത്രിയെ അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ഇക്കാര്യം അറിയിച്ചത്. 25 ദശലക്ഷം ഡോസ് വാക്‌സിനാണ് യു.എസ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുന്നത്.
ഇന്ത്യയ്ക്ക് വാക്‌സിന്‍ നല്‍കുമെന്ന് കമല ഹാരിസ്; നന്ദിയറിയിച്ച് പ്രധാനമന്ത്രി - U.S. Vice President Kamala Harris
ഫോണിലൂടെ വിളിച്ചാണ് പ്രധാനമന്ത്രിയെ അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ഇക്കാര്യം അറിയിച്ചത്.
ALSO READ:ടോക്കിയോ ഒളിമ്പിക്‌സ്: തയ്യാറെടുപ്പ് അവലോകനം ചെയ്‌ത് പ്രധാനമന്ത്രി
കഴിയുന്നത്ര രാജ്യങ്ങളെ സഹായിക്കാനാണ് യു.എസ് സർക്കാർ ശ്രമിക്കുന്നതെന്നും ആഗോളതലത്തിൽ കൊവിഡിനെതിരെ വിജയമുണ്ടാക്കാനാണ് നീക്കമെന്നും കമല ഹാരിസ് പറഞ്ഞു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി കമല ഹാരിസിന് നന്ദിയറിയിച്ച് ട്വീറ്റ് ചെയ്തു. യു.എസ് ആഗോളതലത്തിൽ വാക്‌സിന്‍ വിതരണം ചെയ്യുന്നതിന്‍റെ ഭാഗമായി, ഇന്ത്യയ്ക്കും വാക്‌സിന്‍ നൽകുമെന്ന് ഉറപ്പാക്കിയതിന് അഭിന്ദനം അറിയിക്കുന്നുവെന്നും ഇന്ത്യയ്ക്ക് പിന്തുണയും ഐക്യദാർഢ്യവും നൽകിയതിനും നന്ദിയറിയിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.