ബെംഗളുരു: പഠിച്ച് ജോലി നേടിയെങ്കിലും ശമ്പളമില്ലാത്തതിനെ തുടർന്ന് ചായക്കടയിട്ട് എഞ്ചിനീയർ. നരേന്ദ്ര മോദിക്ക് ചായക്കടയിൽ നിന്ന് രാജ്യത്തെ ഉന്നത പദവിയായ പ്രധാനമന്ത്രി പദത്തിൽ എത്താമെങ്കിൽ എന്തുകൊണ്ട് എഞ്ചിനീയറായ തനിക്ക് ചായക്കട നടത്തിക്കൂടയെന്ന് ഈ യുവാവ് ചോദിക്കുന്നു. കലലാഗി സ്വദേശിയായ അമിർ സോനലാണ് ജോലിയിൽ ശമ്പളം കുറവായതിനെ തുടർന്ന് ചായക്കട നടത്താൻ തീരുമാനിച്ചത്.
ഈ ചായക്കടയുടെ പേര് തന്നെ കടയുടെ മുഖ്യ ആകർഷകമാണ്. 'എഞ്ചിനീയർ ചായക്കടക്കാരനായി, ടെക്‌നിക്കൽ ചായ ലഭിക്കും' എന്നാണ് ഈ കടയുടെ പേര്. ചായക്കൊപ്പം ബിസ്‌ക്കറ്റ്, കേക്ക്, ബൺ തുടങ്ങിയവയും ഇവിടെ നിന്ന് ലഭിക്കും. കൊവിഡിനെ മുമ്പേ 1000ത്തോളം ചായ ചെലവായിരുന്നുവെങ്കിൽ ഇപ്പോൾ 500 ചായയാണ് പ്രതിദിനം കച്ചവടം നടക്കുന്നത്.