ശിവമോഗ: പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ണാടകയിലെ ശിവമോഗ വിമാനത്താവളം ഉദ്ഘാടനം ചെയ്‌തു. ഏകദേശം 450 കോടി രൂപ ചെലവഴിച്ചാണ് പുതിയ വിമാനത്താവളം നിർമിച്ചിരിക്കുന്നത്. വിമാനത്താവളം ഉദ്ഘാടനത്തിനു പുറമെ ബെലഗാവിയിലെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടൽ ഉൾപ്പെടെയുള്ള നിരവധി പരിപാടികളിൽ മോദി പങ്കെടുക്കും.
ശിവമോഗ എയര്‍പോര്‍ട്ട് രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി, കര്‍ണാടകയിലെ ഒമ്പതാമത്തെ വിമാനത്താവളം തുറന്നു - മോദി
കർണാടകയിലെ ഒമ്പതാമത്തെ വിമാനത്താവളമാണ് ശിവമോഗ. വിമാനത്താവളം നിർമിച്ചിരിക്കുന്നത് 450 കോടി രൂപ ചെലവഴിച്ച്.
![ശിവമോഗ എയര്‍പോര്‍ട്ട് രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി, കര്‍ണാടകയിലെ ഒമ്പതാമത്തെ വിമാനത്താവളം തുറന്നു PM Modi inaugurates Shivamogga airport Shivamogga airport karnataka Shivamogga airport karnataka Shivamogga ശിവമോഗ ശിവമോഗ വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി ശിവമോഗ വിമാനത്താവളം ഉദ്ഘാടനം ശിവമോഗ വിമാനത്താവളം ഉദ്ഘാടനം ചെയ്‌തു ശിവമോഗ വിമാനത്താവളം ഉദ്ഘാടനം പ്രധാനമന്ത്രി prime minister modi narendra modi narendra modi karnataka മോദി മോദി കർണാടകയിൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-17860640-thumbnail-4x3-dkjddd.jpg)
വിമാനത്താവളത്തിലെ താമരയുടെ ആകൃതിയിലുള്ള പാസഞ്ചർ ടെർമിനൽ ബിൽഡിംഗിൽ മണിക്കൂറിൽ 300 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും. കർണാടകയിലെ ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പയുടെ ജന്മദിനത്തിലാണ് വിമാനത്താവളത്തിന്‍റെ ഉദ്ഘാടന ചടങ്ങ് നടന്നത്. നാല് തവണ മുഖ്യമന്ത്രിയായ യെദ്യൂരപ്പയുടെ സ്വന്തം ജില്ലയാണ് ശിവമോഗ.
കർണാടകയിലെ മലനാട് മേഖലയിലെ ശിവമോഗയിൽ നിന്നും മറ്റ് സമീപ പ്രദേശങ്ങളിൽ നിന്നുമുള്ള കണക്റ്റിവിറ്റിയും പ്രവേശനക്ഷമതയും വിമാനത്താവളം മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ പറഞ്ഞു. കർണാടകയിലെ ഒമ്പതാമത്തെ വിമാനത്താവളമാണ് ശിവമോഗ.