ന്യൂഡല്‍ഹി: രണ്ടാമത് മാരിടൈം ഇന്ത്യ ഉച്ചകോടി ഉദ്‌ഘാടനം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രധാനമന്ത്രി ഉദ്‌ഘാടനം നിര്‍വഹിച്ചത്. മാര്‍ച്ച് 2 മുതല്‍ 4 വരെയാണ് ഉച്ചകോടി നടക്കുന്നത്. മാരി ടൈം വിഷന്‍ 2030 എന്ന ഇ ബുക്കും പ്രധാനമന്ത്രി പുറത്തിറക്കി. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ സമുദ്ര വ്യവസായ മേഖലയെ ലോകോത്തര നിലവാരത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാരിടൈം വിഷന്‍ പുറത്തിറക്കിയിരിക്കുന്നത്. 100 രാജ്യങ്ങളില്‍ നിന്നുള്ള 1.7 ലക്ഷം പേരെ ഉള്‍പ്പെടുത്തി നടത്തുന്ന ഉച്ചകോടി ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ പേരെ ഉള്‍പ്പെടുത്തിയുള്ള വിര്‍ച്വല്‍ ഉച്ചകോടിയാണെന്ന് കേന്ദ്ര തുറമുഖ സഹമന്ത്രി മന്‍സുഖ് മാന്‍ണ്ഡവ്യ പറഞ്ഞു.
മാരിടൈം ഇന്ത്യ ഉച്ചകോടിക്ക് തുടക്കം; ഉദ്‌ഘാടനം ചെയ്‌ത് പ്രധാനമന്ത്രി - ഉദ്‌ഘാടനം ചെയ്‌ത് പ്രധാനമന്ത്രി
മാര്‍ച്ച് 2 മുതല്‍ 4 വരെയാണ് വിര്‍ച്വല്‍ ഉച്ചകോടി നടക്കുന്നത്.
മൂന്ന് ദിവസത്തെ ഉച്ചകോടിയില്‍ എട്ട് രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 50 സിഇഒകള്‍, 24 രാജ്യങ്ങളില്‍ നിന്നുള്ള 115 അന്താരാഷ്‌ട്ര പ്രഭാഷകര്‍ എന്നിവരും പങ്കെടുക്കുന്നു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയും, ആന്ധ്ര മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയും വീഡിയോ കോണ്‍ഫറന്‍സിലൂടെ പരിപാടിയില്‍ പങ്കെടുക്കും. ഇന്ത്യന്‍ മറൈന്‍ മേഖലയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്താന്‍ ഉച്ചകോടി സഹായിക്കും.
വിവിധ ലോകരാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കുന്നത് ഇന്ത്യയിലെ മാരിടൈം മേഖലയില്‍ കൂടുതല്‍ നിക്ഷേപമെത്തുന്നതിന് കാരണമാകും. www.maritimeindiasummit.in വെബ്‌സൈറ്റു വഴി വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഉച്ചകോടി നടക്കുന്നത്. കേന്ദ്ര തുറമുഖ മന്ത്രാലയമാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. 50 രാജ്യങ്ങളില്‍ നിന്നുള്ള ഒരു ലക്ഷത്തിലധികം പേര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. ഇന്ത്യന്‍ മറൈന്‍ മേഖലയിലുള്ള ബിസിനസ്, നിക്ഷേപ സാധ്യതകളും ഉച്ചകോടിയില്‍ ചര്‍ച്ചയാകും.