കേരളം

kerala

ETV Bharat / bharat

ശീതകാല ഗെയിംസിന്‍റെ രണ്ടാം പതിപ്പ് പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്‌തു - ഖേലോ ഇന്ത്യ

ഇന്ത്യയുടനീളമുള്ള കായിക താരങ്ങളാണ് ശീതകാല ഗെയിംസിന്‍റെ ഭാഗമാകുന്നത്.

Khelo India  Prime Minister Narendra Modi  Modi  Winter sports hub  ഖേലോ ഇന്ത്യ  ശീതകാല ഗെയിംസ്  പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്‌തു  ശീതകാല ഗെയിംസ്  ഖേലോ ഇന്ത്യ  ശീതകാല ഗെയിംസ് വാർത്ത
ശീതകാല ഗെയിംസിന്‍റെ രണ്ടാം പതിപ്പ് പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്‌തു

By

Published : Feb 26, 2021, 1:33 PM IST

ന്യൂഡൽഹി: കശ്‌മീരിലെ ഗുല്‍മാർഗില്‍ ശീതകാല ഗെയിംസിന്‍റെ രണ്ടാം പതിപ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്‌ഘാടനം ചെയ്‌തു. ശീതകാല ഗെയിംസിന്‍റെ മുഖ്യ കേന്ദ്രമാക്കി ജമ്മു കശ്‌മീരിനെ മാറ്റാനുള്ള ശ്രമമാണ് ശീതകാല ഗെയിംസിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. 27ഓളം സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുള്ള കായിക താരങ്ങളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.

ശീതകാല ഗെയിംസ് മാർച്ച് രണ്ടിനാണ് അവസാനിക്കുക. അന്താരാഷ്‌ട്ര ശീതകാല ഗെയിംസിൽ ഇന്ത്യയുടെ സാന്നിധ്യം ഉറപ്പാക്കാനുള്ള അവസരമാണിതെന്നും പ്രധാനമന്ത്രി വിർച്വൽ പരിപാടിയിൽ പ്രധാനമന്ത്രി പറഞ്ഞു. 'എക് ഭാരത്, ശ്രേഷ്‌ഠ ഭാരത്' എന്ന തത്വത്തെ ഇത് ശക്തിപ്പെടുത്തും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കായിക താരങ്ങളുടെ പങ്കാളിത്തം വർധിച്ചു. ഇത് ശീതകാല കായിക വിനോദങ്ങളോടുള്ള ആളുകളുടെ കാഴ്‌ചപ്പാടിൽ വന്ന മാറ്റമാണെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details