കേരളം

kerala

ETV Bharat / bharat

കൊവിഡ് സാഹചര്യം വിലയിരുത്തല്‍; മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചർച്ച നടത്തും - കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി യോഗം

ഇന്ത്യയുടെ വാക്‌സിനേഷൻ പ്രക്രിയയും വാക്‌സിൻ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശ്‌നങ്ങളും ചർച്ച ചെയ്യുന്നതിന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നവംബർ 20ന് യോഗം ചേർന്നിരുന്നു. നിലവിൽ 4,43,486 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്

PM Modi hold meeting with chief ministers india  COVID-19 situation Modi hold meeting  കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി യോഗം  കൊവിഡ് സാഹചര്യം വിലയിരുത്താൻ യോഗം
പ്രധാനമന്ത്രിയുടെ

By

Published : Nov 24, 2020, 9:41 AM IST

Updated : Nov 24, 2020, 10:21 AM IST

ന്യൂഡൽഹി: കൊവിഡ് സാഹചര്യം വിലയിരുന്നതുന്നതിനായി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന കൂടിക്കാഴ്‌ച ഇന്ന്. വൈറസ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ ആറ് മാസത്തിനിടെ നിരവധി തവണയാണ് വീഡിയോ കോൺഫറൻസ് മുഖേന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ യോഗം നടന്നത്.

ഇതിനിടെ ഉത്തർപ്രദേശ്, പഞ്ചാബ്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഉന്നതതല കേന്ദ്ര സംഘത്തെ നിയോഗിക്കാൻ സർക്കാർ തീരുമാനിച്ചു. പ്രതിദിന കൊവിഡ് രോഗികളുടെ നിരക്കും ചികിത്സയിൽ കഴിയുന്നവരുടെ എണ്ണവും കണക്കിലെടുത്താണ് ഇതിനായി സംസ്ഥാനങ്ങളെ തെരഞ്ഞെടുത്തത്. കണ്ടെയ്‌ൻമെന്‍റ് സോൺ നിർണയവും നിരീക്ഷണവും, പരിശോധനകൾ വർധിപ്പിക്കൽ, പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കൽ, പോസിറ്റീവായവരുടെ ചികിത്സ ഉറപ്പുവരുത്തൽ എന്നീ പ്രവർത്തനങ്ങൾ ശക്തപ്പെടുത്തുന്നതിന് കൊവിഡ് വ്യാപകമായ സംസ്ഥാനങ്ങളിൽ മൂന്നംഗ സംഘത്തെയാണ് കേന്ദ്രം നിയോഗിക്കുന്നത്. ഇത്തരത്തിൽ നേരത്തെ ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, മണിപ്പൂർ, ഛത്തീസ്‌ഗഡ് എന്നീ സംസ്ഥാനങ്ങളിലേയ്ക്ക് കേന്ദ്രസർക്കാരിന്‍റെ നേതൃത്വത്തിൽ ഉന്നതതല സംഘത്തെ അയച്ചിരുന്നു.

ഇന്ത്യയുടെ വാക്‌സിനേഷൻ പ്രക്രിയയും വാക്‌സിൻ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശ്‌നങ്ങളും ചർച്ച ചെയ്യുന്നതിന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നവംബർ 20ന് യോഗം ചേർന്നിരുന്നു. അവസാനമായി 44,059 പുതിയ കൊവിഡ് രോഗികൾ കൂടി റിപ്പോർട്ട് ചെയ്‌ത രാജ്യത്ത് ആകെ രോഗ ബാധിതരുടെ എണ്ണം 91 ലക്ഷം പിന്നിട്ടു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് ആകെ 91,39,866 പേർക്കാണ് ഇന്ത്യയിൽ കൊവിഡ് ബാധിച്ചത്. ഇതിൽ 4,43,486 പേർ ചികിത്സയിൽ കഴിയുന്നു.

Last Updated : Nov 24, 2020, 10:21 AM IST

ABOUT THE AUTHOR

...view details