കേരളം

kerala

ETV Bharat / bharat

സെലൻസ്‌കി മോദിയെ വിളിച്ചു: യുദ്ധം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് - റഷ്യ യുക്രൈൻ യുദ്ധം

ഐക്യരാഷ്ട്രസഭയില്‍ രാഷ്ട്രീയമായി പിന്തുണയ്‌ക്കണമെന്നും അഭ്യര്‍ഥന

PM Modi held talks with Ukraine President Volodymyr Zelenskyy  Prime Minister Narendra Modi held talks with the President of Ukraine  യുക്രൈൻ പ്രസിഡന്‍റുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി  യുക്രൈൻ പ്രസിഡന്‍റ് വ്‌ലാദ്‌മിർ സെലൻസ്‌കി മോദിയുമായി ചർച്ച  Ukraine russia conflict  Russia attack Ukraine  Russia Ukraine War  russia declares war on ukraine  യുഎൻ സെക്യൂരിറ്റി കൗൺസിൽ പിന്തുണ ഇന്ത്യയോട് അഭ്യർഥിച്ചു  വോളോദിമർ സെലൻസ്കി  റഷ്യ യുക്രൈൻ യുദ്ധം  റഷ്യ ഉക്രൈൻ ആക്രമണം
യുക്രൈൻ പ്രസിഡന്‍റുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; രാഷ്ട്രീയ പിന്തുണ അഭ്യർഥിച്ചതായി സെലൻസ്‌കി

By

Published : Feb 26, 2022, 7:18 PM IST

കീവ്: റഷ്യ - യുക്രൈൻ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കെ ഇന്ത്യയുടെ സഹായം അഭ്യര്‍ഥിച്ച് യുക്രൈൻ പ്രസിഡന്‍റ് വ്ളാദ്മിര്‍ സെലൻസ്കി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ടെലിഫോണില്‍ വിളിച്ചു. റഷ്യൻ ആക്രമണത്തിന്‍റെ സ്ഥിതിയെ കുറിച്ച് അറിയിച്ച സെലൻസ്കി വിഷയത്തില്‍ ഇടപെടണമെന്നും ഐക്യരാഷ്ട്രസഭയില്‍ രാഷ്ട്രീയമായി പിന്തുണയ്‌ക്കണമെന്നും അഭ്യര്‍ഥിച്ചു.

റഷ്യയുടെ ആക്രമണം അവസാനിപ്പിക്കാൻ ഇടപെടണമെന്നും യുക്രൈൻ പ്രസിഡന്‍റ് മോദിയോട് ആവശ്യപ്പെട്ടു. സെലൻസ്കിയുടെ ട്വീറ്റ്:-

'ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചു. റഷ്യൻ ആക്രമണത്തെ ചെറുക്കുന്നതിന്‍റെ ഗതിയെക്കുറിച്ച് അറിയിച്ചു. ഒരു ലക്ഷത്തിലധികം റഷ്യൻ സേന നമ്മുടെ ഭൂമിയിലുണ്ട്. അവർ പതുങ്ങിയിരുന്നുകൊണ്ട് ഇവിടത്തെ വാസസ്ഥലങ്ങൾക്ക് നേരെ വെടിയുതിർക്കുന്നു. യുഎൻ സെക്യൂരിറ്റി കൗൺസിലിൽ രാഷ്ട്രീയ പിന്തുണ നൽകാൻ ഇന്ത്യയോട് അഭ്യർഥിച്ചു. ആക്രമണകാരിയെ ഒറ്റക്കെട്ടായി ചെറുക്കുക!',

ALSO READ: കടന്നു കയറാൻ റഷ്യ, പ്രതിരോധിച്ച് യുക്രൈൻ: വീഡിയോയുമായി തെരുവിലിറങ്ങി സെലൻസ്‌കി

ABOUT THE AUTHOR

...view details