ലഖ്‌നൗ: കഴിഞ്ഞ ഏഴ് വർഷം കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തിയെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
2014ന് മുൻപ് രാജ്യത്തെ ആഭ്യന്തര സുരക്ഷ വളരെ മോശമായിരുന്നുവെന്നും അതിനാൽ വിമാനം റാഞ്ചൽ, നിരവധി പട്ടാളക്കാരുടെ ജീവനെടുത്ത ബോംബ് സ്ഫോടനങ്ങൾ, മറ്റ് ആക്രമണങ്ങൾ എന്നിവ നടന്നിരുന്നുവെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
മഹാരാജ്‌ഗഞ്ചിൽ മഹന്ത് അവൈദ്യനാഥിന്‍റെ പ്രതിമ അനാച്ഛാദന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുപിഎ ഭരണകാലത്ത് ഉണ്ടായ നക്‌സൽ ആക്രമണങ്ങളെയും ഭീകരവാദ പ്രവർത്തനങ്ങളെയും കുറിച്ച് പരാമർശിച്ച യോഗി ബിജെപി നേതൃത്വത്തിലുള്ള സർക്കാരിന് ഇത്തരം സംഭവങ്ങളെ തടയാൻ സാധിച്ചുവെന്ന് പറഞ്ഞു. രാജ്യത്തിന്‍റെ ബാഹ്യ സുരക്ഷയും സർക്കാർ ശക്തിപ്പെടുത്തിയെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
മോദി സർക്കാർ അധികാരത്തിൽ വന്നതുമുതൽ ലോകം രാജ്യത്തെ ഉറ്റുനോക്കുകയാണെന്നും ലോകത്തിലെ ഏറ്റവും വലിയ കക്ഷിയായി ബിജെപിയെ മാറ്റിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും ചടങ്ങിൽ യോഗി പറഞ്ഞു.
Also Read: ബെംഗളൂരുവിൽ കെമിക്കൽ ഫാക്‌ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ച് അപകടം; ഒരാഴ്‌ചയ്‌ക്കിടെ മൂന്നാമത്തെ സ്‌ഫോടനം