ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്ക് ഈദുല്‍ ഫിത്വര്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹത്തില്‍ ഐക്യത്തിന്റെയും അനുകമ്പയുടെയും ആത്മാവ് വളരട്ടെയെന്ന് ഈദുല്‍ ഫിത്വര്‍ ആശംസയില്‍ പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ആശംസ പങ്കുവച്ചത്.
'ഐക്യത്തിന്റെയും അനുകമ്പയുടെയും ആത്മാവ് വളരട്ടെ': ഈദ് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി - PM Modi
ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രിയുടെ ആശംസ. എല്ലാവരുടെയും ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി പ്രാര്‍ഥിക്കുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു.
'ഈദുൽ ഫിത്വർ ആശംസകൾ. നമ്മുടെ സമൂഹത്തിൽ ഐക്യത്തിന്റെയും അനുകമ്പയുടെയും ആത്മാവ് വളരട്ടെ. എല്ലാവരുടെയും അത്ഭുതകരമായ ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ഞാൻ പ്രാർഥിക്കുന്നു. ഈദ് മുബാറക്' -പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
റമദാന് വ്രതത്തിന് ശേഷം ഇന്ന് വിശ്വാസികള്‍ ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുകയാണ്. രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ മസ്ജിദുകളിലും ഈദ് ഗാഹുകളിലും പ്രത്യേക പ്രാര്‍ഥനകള്‍ നടന്നു. ഈദ് നമസ്കാരത്തിനായി ആയിരക്കണക്കിന് വിശ്വാസികളാണ് ഡല്‍ഹിയി ജുമാ മസ്ജിദില്‍ എത്തിയത്. പ്രാര്‍ഥനയ്ക്ക് ശേഷം ആളുകള്‍ തമ്മില്‍ അഭിവാദ്യം ചെയ്തുകൊണ്ട് ആലിംഗനം ചെയ്തു.