ന്യൂഡൽഹി :വിജയദശമി ദിനത്തിൽ രാജ്യ ജനതയ്ക്ക് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി. ട്വിറ്ററിലൂടെയാണ് നരേന്ദ്രമോദി ആശംസകൾ നേര്‍ന്നത്. 'വിജയദശമിയുടെ സവിശേഷ വേളയില്‍ ഏവര്‍ക്കും ആശംസകള്‍' എന്ന് അദ്ദേഹം കുറിച്ചു. അതേസമയം ഈ ദിനത്തില്‍ ഏഴ് പ്രതിരോധ കമ്പനികള്‍ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കുന്നുണ്ട്. പ്രതിരോധ മന്ത്രാലയം സംഘടിപ്പിക്കുന്ന പരിപാടിയിൽ വീഡിയോ കോൺഫറസിലൂടെയാണ് നരേന്ദ്രമോദി പങ്കെടുക്കുക.
വിജയദശമി ദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി - PM Modi greets nation on Vijaya Dashami
'വിജയദശമിയുടെ സവിശേഷ വേളയില്‍ ഏവര്‍ക്കും ആശംസകള്‍'
![വിജയദശമി ദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിജയദശമി ദിന ആശംസകൾ വിജയ ദശമി വാർത്ത പ്രധാനമന്ത്രിയുടെ വിജയദശമി ദിന ആശംസകൾ വിജയ ദശമി ആശംസകൾ Vijaya Dashami news Vijaya Dashami latest news Vijaya Dashami news PM Modi greets nation on Vijaya Dashami PM Modi greets nation](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13360775-thumbnail-3x2-hqwe---copy.jpg)
വിജയദശമി ദിന ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി
ALSO READ:ഏഴ് പ്രതിരോധ കമ്പനികൾ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. പ്രതിരോധ വകുപ്പിന് സാശ്രയത്വം നേടാനായി ഓർഡൻസ് ഫാക്ടറി ബോർഡ് വിഭജിച്ച് 100 ശതമാനം സർക്കാർ ഉടമസ്ഥതയിലുള്ള ഏഴ് കോർപ്പറേറ്റ് സ്ഥാപനങ്ങളാക്കിയിരിക്കുകയാണ്.