ന്യൂഡല്‍ഹി:തമിഴ്, ഒഡിയ പുതുവത്സരങ്ങള്‍ക്കും ബൈസാഖി, ബൊഹാഖ് ബിഹു എന്നീ ഉത്സവങ്ങള്‍ക്കും ആശംസകള്‍ നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. " എല്ലാവര്‍ക്കും പ്രത്യേകിച്ച് എന്‍റെ തമിഴ് സഹോദരി സഹോദരന്‍മാര്‍ക്ക് എന്‍റെ പുത്താണ്ട് ആശംസകള്‍. ഈ പുതുവര്‍ഷം സന്തോഷത്തിന്‍റേയും വിജയത്തിന്‍റേതുമാകട്ടെ", പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ഉത്സവങ്ങള്‍ക്ക് ആശംസകള്‍ നല്‍കി പ്രധാനമന്ത്രി - പുത്താണ്ട്, മഹാ ബിഷുബ സക്രാന്തി, ബൈസാഖി
പുത്താണ്ട്, മഹാ ബിഷുബ സക്രാന്തി, ബൈസാഖി, ബൊഹാഗ് ബിഹു എന്നീ ആഘോഷങ്ങള്‍ക്കാണ് പ്രധാനമന്ത്രി ആശംസകള്‍ നല്‍കിയത്.
പുതുവര്‍ഷം എല്ലാവര്‍ക്കും നിറയെ സന്തോഷം നല്‍കട്ടെ എന്നാണ് ഒഡിയ പുതുവര്‍ഷമായ മഹാ ബിഷുബ സക്രാന്തിക്ക് ആശംസകള്‍ നല്‍കികൊണ്ട് നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചത്. ഉത്തരേന്ത്യയിലെ കൊയ്‌ത്തുത്സവമായ ബൈസാഖിക്കും പ്രധാനമന്ത്രി സമാനമായ ആശംസകള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ നല്‍കി. ബൊഹാഗ് ബിഹു അസമീസ് സംസ്‌കാരത്തിന്‍റെ ഊര്‍ജ്ജ്വസ്വലതയാണ് കണിക്കുന്നതെന്ന് ആഘോഷത്തിന് ആശംസയറിച്ചുകൊണ്ടുള്ള ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു. അസമീസ് പുതുവത്സരത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ഉത്സവമാണ് ബോഹാഗ് ബിഹു.