ഗാന്ധിനഗർ: അഹമ്മദാബാദിനും കെബാഡിയയ്‌ക്കുമിടയിൽ സർവ്വീസ് നടത്തുന്ന എട്ട് ട്രെയിനുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്‌തു.
സ്‌റ്റാച്യൂ ഓഫ് യൂണിറ്റിയിലേക്കുള്ള എട്ട് ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്‌തു
അഹമ്മദാബാദ്-കെവാഡിയ ജൻ ശതാബ്‌ദി എക്‌സ്‌പ്രസിന് വിസ്‌ത-ഡോം ടൂറിസ്‌റ്റ് കോച്ച് അനുവദിച്ചതായി റെയിൽവേ മന്ത്രാലയം അറിയിക്കുകയും ചെയ്‌തു.
വീഡിയോ കോൺഫറൻസിംഗിലൂടെയാണ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്‌തത്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി, കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ പ്രതിമയുമായി ബന്ധിപ്പിക്കുന്നതാണ് അഹമ്മദാബാദ് -കെബാഡിയ ജനശതാബ്‌ദി എക്‌സ്‌പ്രസ്. ഇവിടേക്ക് ജനങ്ങൾക്ക് തടസമില്ലാതെ എത്തുന്നതിന് വേണ്ടിയാണ് ട്രെയിനുകൾ അനുവദിച്ചിരിക്കുന്നത്. അഹമ്മദാബാദ്-കെവാഡിയ ജൻ ശതാബ്‌ദി എക്‌സ്‌പ്രസിന് വിസ്‌ത-ഡോം ടൂറിസ്‌റ്റ് കോച്ച് അനുവദിച്ചതായി റെയിൽവേ മന്ത്രാലയം അറിയിക്കുകയും ചെയ്‌തു. ഹരിത കെട്ടിട സർട്ടിഫിക്കേഷനുള്ള ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ സ്‌റ്റേഷനാണ് കെവാഡിയ സ്‌റ്റേഷൻ.
ഗുജറാത്തിലെ നർമദ ജില്ലയിലെ കെവാഡിയയ്ക്ക് സമീപം സ്ഥിതിചെയ്യുന്ന 'സ്‌റ്റാച്യു ഓഫ് യൂണിറ്റി' ലോകത്തിലെ ഏറ്റവും വലിയ പ്രതിമയും സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തരമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ സർദാർ വല്ലഭായ് പട്ടേലിനുള്ള സ്‌മാരകവുമാണ്. പട്ടേലിന്‍റെ 143-ാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് 2018 ഒക്‌ടോബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിമ ഉദ്‌ഘാടനം ചെയ്‌തത്.