ചെന്നൈ:സൗരാഷ്ട്രയിൽ നിന്നുള്ളവരെ മധുര സ്വീകരിക്കുന്ന രീതി 'ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്' എന്നതിന്‍റെ ഉത്തമ ഉദാഹരണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ്‌നാട്ടിലെ മധുരയിൽ എന്‍ഡിഎ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 'വർഷങ്ങൾക്കുമുമ്പ് എന്‍റെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെ ആളുകൾ ഇവിടെയെത്തി. മധുര അവരെ സ്വീകരിച്ച രീതി ഏക് ഭാരത് ശ്രേഷ്ഠ ഭാരത് എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ്' - മോദി പറഞ്ഞു.
ഏക് ഭാരത്, ശ്രേഷ്ഠ ഭാരത് മുദ്രാവാക്യമുയര്‍ത്തി മോദി തമിഴ്‌നാട്ടിൽ - നരേന്ദ്ര മോദി വാർത്ത
ജൽ ജീവൻ ദൗത്യത്തിലൂടെ 60 ലക്ഷത്തോളം കണക്ഷനുകൾ നൽകിയെന്ന് നരേന്ദ്രമോദി.
ഏക് ഭാരത്, ശ്രേഷ്ഠ ഭാരത് ആശയത്തിലൂന്നി മോദി തമിഴ്നാട്ടിൽ
തമിഴ്‌നാട്ടില്‍ ജൽ ജീവൻ ദൗത്യത്തിലൂടെ 60 ലക്ഷത്തോളം കണക്ഷനുകൾ നൽകിയിട്ടുണ്ട്. ഡിഎംകെ -കോണ്‍ഗ്രസ് സഖ്യത്തിനെതിരെ ആഞ്ഞടിച്ച മോദി, 2016 ലെ പ്രകടന പത്രികയിൽ മുന്നണി ജല്ലിക്കെട്ട് നിരോധിക്കുമെന്ന് പറഞ്ഞിരുന്നതായി ചൂണ്ടിക്കാട്ടി. ഇതിൽ കോൺഗ്രസും ഡിഎംകെയും സ്വയം ലജ്ജിക്കണം. ജനങ്ങളുടെ ആഗ്രഹം ജല്ലിക്കെട്ട് തുടരണമെന്നായിരുന്നു. അതിന് എഐഎഡിഎംകെയുടെ ഓർഡിനൻസ് സഹായിച്ചെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.