കൊൽക്കത്ത :20,000 കോടി ചെലവഴിച്ച് പുതിയ പാർലമെന്റും പ്രതിമകളും നിർമിക്കുന്ന മോദി സര്‍ക്കാര്‍ എന്തുകൊണ്ട് വാക്സിനുകൾക്കായി 30,000 കോടി ചെലവഴിക്കുന്നില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സംസ്ഥാനത്തെല്ലാവര്‍ക്കും സൗജന്യമായി വാക്സിൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാമന്ത്രിക്കയച്ച കത്തിന് മറുപടിയില്ല, അദ്ദേഹം തിരക്കിലായിരിക്കുമെന്നും മമത പരിഹസിച്ചു. ബംഗാൾ ഫലം ബിജെപി സ്വീകരിക്കുന്നില്ല, പുതിയ സര്‍ക്കാരിനെ അംഗീകരിക്കാൻ അവര്‍ തയ്യാറല്ല. ജനങ്ങളുടെ ഉത്തരവ് അംഗീകരിക്കാൻ അഭ്യർഥിക്കുന്നുവെന്നും മമത പറഞ്ഞു.
'പുതിയ പാര്‍ലമെന്‍റിനടക്കം 20,000 കോടി', വാക്സിന് എന്തുകൊണ്ട് 30,000 കോടിയില്ലെന്ന് മമത - മമതാ ബാനർജി
സൗജന്യമായി വാക്സിൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാമന്ത്രിക്കയച്ച കത്തിന് മറുപടിയില്ലെന്ന് മമത ബാനര്‍ജി.
വോട്ടെണ്ണലിന് ശേഷം സംസ്ഥാനത്ത് നടന്ന അക്രമങ്ങൾ സംബന്ധിച്ച് വിലയിരുത്താൻ ആഭ്യന്തര മന്ത്രാലയം നിയോഗിച്ച നാലംഗ സംഘം വ്യാഴാഴ്ച കൊൽക്കത്തയിലെത്തിയിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് രണ്ടിലെ ഫലത്തിന് പിന്നാലെയുണ്ടായ രാഷ്ട്രീയ കലാപത്തില്‍ ഒമ്പത് പാർട്ടി പ്രവർത്തകർ കൊല്ലപ്പെട്ടെന്ന് ബിജെപി ആരോപിച്ചിരുന്നു. എന്നാൽ തൃണമൂൽ കോൺഗ്രസ് ഇത് നിഷേധിക്കുകയാണുണ്ടായത്.
Also read: മമതയുടെ കൈകളിൽ രക്തം പുരണ്ടിരിക്കുന്നുവെന്ന് ജെ പി നദ്ദ