ന്യൂഡൽഹി: ജനങ്ങൾക്ക് കൂടുതൽ അവസരങ്ങളും പ്രതീക്ഷകളും നൽകുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ ശക്തിപ്പെടുത്തുന്നതിന് ഉതകുന്നതാണ് ബജറ്റ്. 'കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ, കൂടുതൽ നിക്ഷേപം, കൂടുതൽ വളർച്ച, കൂടുതൽ തൊഴിലവസരങ്ങൾ' എന്നിങ്ങനെയാണ് ബജറ്റെന്നും നരേന്ദ്ര മോദി പ്രതികരിച്ചു.
ഹരിത ജോലി അവസരങ്ങൾ ഒരുക്കുമെന്നും യുവാക്കൾക്ക് ശോഭനമായ ഭാവി ബജറ്റ് ഉറപ്പുവരുത്തുന്നുണ്ടെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. മിനിമം താങ്ങുവിലയായി 2.25 ലക്ഷം കോടിയിലധികം രൂപ കർഷകർക്ക് നേരിട്ട് കൈമാറും. ബജറ്റിലൂടെ കർഷകരുടെ വരുമാനം ഇരട്ടിയാകും. എംഎസ്എംഇകൾക്കായി ക്രെഡിറ്റ് ഗ്യാരണ്ടിയും നിരവധി പുതിയ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.