കേരളം

kerala

By

Published : Dec 8, 2020, 4:31 AM IST

ETV Bharat / bharat

നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്‍റുമായി സംഭാഷണം നടത്തി

ടെലിഫോൺ സംഭാഷണമാണ് നടത്തിയെന്ന് മോദി ട്വീറ്റ് ചെയ്തു. തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ ഫ്രാൻസിന് ഇന്ത്യ നൽകിയ പൂർണ പിന്തുണ അദ്ദേഹം ആവർത്തിച്ചു.

PM Modi conveys India's full support to France  India's full support to France  PM Modi talks with Macron  PM Modi telephonic conversation  Emmanuel Macron talks Modi  നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്‍റുമായി സംഭാഷണം നടത്തി  പ്രധാനമന്ത്രി നരേന്ദ്ര മോദി  ഫ്രഞ്ച് പ്രസിഡന്‍റ്  ഇമ്മാനുവൽ മാക്രോൺ
നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്‍റുമായി സംഭാഷണം നടത്തി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായുള്ള സംഭാഷണം നടത്തി. ടെലിഫോൺ സംഭാഷണമാണ് നടത്തിയെന്ന് മോദി ട്വീറ്റ് ചെയ്തു. തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ ഫ്രാൻസിന് ഇന്ത്യ നൽകിയ പൂർണ പിന്തുണ അദ്ദേഹം ആവർത്തിച്ചു. അടുത്തിടെ ഫ്രാൻസിൽ നടന്ന ഭീകരാക്രമണത്തിന് മോദി അനുശോചനം അറിയിച്ചതായും പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ പ്രസ്താവനയിൽ പറയുന്നു.

കൊവിഡാനന്തര ലോകം നേരിടുന്ന വെല്ലുവിളികളെയും അവസരങ്ങളെയും കുറിച്ച് എന്റെ സുഹൃത്ത് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു. തീവ്രവാദത്തിനു എതിരായ പോരാട്ടത്തിൽ ഇന്ത്യ ഫ്രാൻസിനൊപ്പം നിൽക്കുന്നു, ”മോദി ട്വീറ്റിൽ പറഞ്ഞു.

കൊവിഡ് വാക്സിനുകളുടെ പരീക്ഷണവും പ്രവേശനക്ഷമതയും, കൊവിഡിന് ശേഷമുള്ള സാമ്പത്തിക വീണ്ടെടുക്കൽ, ഇന്തോ-പസഫിക് മേഖലയിലെ സഹകരണം, സമുദ്ര സുരക്ഷ, പ്രതിരോധം എന്നിവയുൾപ്പെടെ പരസ്പര താൽപ്പര്യമുള്ള മറ്റ് ഉഭയകക്ഷി, പ്രാദേശിക, ആഗോള പ്രശ്നങ്ങളും മോദിയും മാക്രോണും തമ്മിൽ ചർച്ച ചെയ്തു. വിവിധ മേഖലകളിൽ പരസ്പരം സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ പ്രസ്താവനയിൽ പറയുന്നു.

ജനജീവിതം സാധാരണ നിലയിലായ ശേഷം പ്രസിഡന്‍റ് മാക്രോണിനെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തതായും പ്രസ്‌താവനയിൽ പറയുന്നു.

ABOUT THE AUTHOR

...view details