ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനസമ്മതി മറ്റ് ലോക നേതാക്കളേക്കാള്‍ കൂടുതലെന്ന് സര്‍വേഫലം. അമേരിക്കന്‍ ഡാറ്റ ഇന്‍റലിജന്‍സ് സ്ഥാപനമായ മോണിങ് കണ്‍സള്‍ട്ട് നടത്തിയ സര്‍വേയില്‍ 66 ശതമാനം പേരാണ് മോദിയെ തെരഞ്ഞെടുത്തത്.
അമേരിക്ക, യുകെ, റഷ്യ, ഓസ്‌ട്രേലിയ, കാനഡ, ബ്രസീല്‍, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലെ തലവന്മാരേക്കാള്‍ കൂടുതല്‍ ജനസമ്മതി മോദിക്കുണ്ടെന്നാണ് സര്‍വേ ഫലം വ്യക്തമാക്കുന്നത്.
വിവിധ ലോക നേതാക്കളുടെ ജനസമ്മതി ശതമാനക്കണക്കില്‍
നരേന്ദ്ര മോദി (ഇന്ത്യ) - 66 %
മരിയോ ഡ്രാഗി (ഇറ്റലി) - 65 %
ആന്‍ഡ്രസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ (മെക്‌സിക്കോ) - 63 %
സ്‌കോട്ട് മോറിസണ്‍ (ഓസ്ട്രേലിയ) - 54 %
ആംഗല മെര്‍ക്കല്‍ (ജര്‍മനി) - 53 %
ജോ ബൈഡന്‍ (യുഎസ്എ) - 53 %
ജസ്റ്റിന്‍ ട്രൂഡോ (കാനഡ) - 48 %
ബോറിസ് ജോണ്‍സണ്‍ (യുകെ) - 44 %
മൂണ്‍ ജെ-ഇന്‍ (ദക്ഷിണ കൊറിയ) - 35 %
പെഡ്രോ സാഞ്ചസ് (സ്പെയിന്‍) - 36 %
ജയര്‍ ബോള്‍സനാരോ (ബ്രസീല്‍) - 35 %
ഇമ്മാനുവല്‍ മാക്രോണ്‍ (ഫ്രാന്‍സ്) - 35 %
യോഷിഹിഡെ സുഗ (ജപ്പാന്‍) - 29 %
ജനങ്ങള്‍ക്കിടയില്‍ പ്രധാനമന്ത്രിയുടെ ജനപ്രീതി കുറഞ്ഞിട്ടില്ലെന്ന് ബിജെപി ചീഫ് വിപ്പും എംപിയുമായ ശിവ് പ്രതാപ് ശുക്ര പ്രതികരിച്ചു. ജനസമ്മതിയില്‍ മറ്റ് ലോകനേതാക്കളേക്കാള്‍ മുന്നിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇന്ത്യയില്‍ മാത്രമല്ല അന്താരാഷ്ട്ര തലത്തിലും പ്രധാനമന്ത്രിയുടെ ജനപ്രീതി ഉയര്‍ന്നുവെന്നാണ് സര്‍വേ ഫലം സൂചിപ്പിക്കുന്നതെന്നും ശുക്ര കൂട്ടിച്ചേര്‍ത്തു.അതേസമയം, 2019 ലെ സര്‍വേ ഫലം താരതമ്യം ചെയ്യുമ്പോള്‍ മോദിയുടെ ജനസമ്മതി 16 ശതമാനം കുറഞ്ഞിട്ടുണ്ട്.
Also read: കാര്‍ഷിക നിയമങ്ങള്‍ പിൻവലിക്കില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രം
2019 ഓഗസ്റ്റില്‍ മോദിയുടെ ജനസമ്മതി 82 ശതമാനമായിരുന്നു. 2021 ല്‍ ഇത് 66 ശതമാനമായി കുറഞ്ഞു. രാജ്യത്തെ 2126 പേരിലാണ് മോണിങ് കണ്‍സള്‍ട്ട് സര്‍വേ നടത്തിയത്. 28 ശതമാനം പേര്‍ പ്രധാനമന്ത്രിയില്‍ വിശ്വാസം അര്‍പ്പിയ്ക്കുന്നില്ലെന്നും സര്‍വേ പറയുന്നു.