ന്യൂഡൽഹി:ടോക്യോ പാരാലിമ്പിക്‌സില്‍ വനിതാ ടേബിള്‍ ടെന്നീസില്‍ വെള്ളി മെഡൽ കരസ്ഥമാക്കിയ ഭവിന പട്ടേലിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭവിന ചരിത്രം രചിച്ചിരിക്കുകയാണെന്ന് പറഞ്ഞ നരേന്ദ്ര മോദി ഭവിനയുടെ ജീവിതയാത്ര യുവാക്കൾക്ക് കൂടുതൽ പ്രചോദനകരമാണെന്നും കൂടുതൽ യുവാക്കളെ കായികരംഗത്തേക്കെത്തിക്കാൻ ഭവിനയുടെ നേട്ടത്തിനാകുമെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
വെള്ളി മെഡൽ നേടിയ താരത്തിനെ രാഷ്ട്രപതി രാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എന്നിവരും അഭിനന്ദിച്ചു.