ന്യൂഡൽഹി: ഇസ്രയേലിന്‍റെ പുതിയ പ്രധാനമന്ത്രി നഫ്‌തലി ബെന്നറ്റിനെ അഭിനന്ദിച്ച് പ്രധാന മന്ത്രി നരേന്ദ്രമോദി. 2022ൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്‍റെ മുപ്പതാം വർഷം ആഘോഷിക്കുന്ന വേളയിൽ പരസ്‌പരം കാണാമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം വർധിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
അതേസമയം, ഇന്ത്യ-ഇസ്രയേൽ തന്ത്രപരമായ പങ്കാളിത്തത്തിന് നേതൃത്വം നൽകിയ ഇസ്രയേൽ മുൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് നരേന്ദ്രമോദി നന്ദി അറിയിക്കുകയും ചെയ്‌തു. നരേന്ദ്രമോദിയെ കൂടാതെ ലോകത്തിന്‍റെ വിവിധ കോണുകളിൽ നിന്ന് നിരവധി പേരാണ് നഫ്‌തലി ബെന്നറ്റിനെ അഭിനന്ദനം അറിയിച്ചത്.