ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കി ഇതിഹാസം ചരൺജിത് സിങ്ങിന്‍റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ട്വിറ്ററിലൂടെയാണ് ഹോക്കി ഇതിഹാസത്തിന്‍റെ മരണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചത്.
"പ്രശസ്ത ഹോക്കി താരം ശ്രീ ചരൺജിത് സിങ്ങിന്‍റെ നിര്യാണത്തിൽ അതീവ ദുഃഖമുണ്ട്. ഇന്ത്യൻ ഹോക്കി ടീമിന്‍റെ വിജയങ്ങളിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. പ്രത്യേകിച്ച് 1960-കളിലെ റോം, ടോക്കിയോ ഒളിമ്പിക്‌സുകളിൽ. അദ്ദേഹത്തിന്‍റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുശോചനം. ഓം ശാന്തി" പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു.