കേരളം

kerala

By

Published : Feb 1, 2023, 7:00 AM IST

Updated : Feb 1, 2023, 8:20 AM IST

ETV Bharat / bharat

ധൻബാദിലെ തീപിടിത്തം: അനുശോചിച്ച് പ്രധാനമന്ത്രി, ധനസഹായം പ്രഖ്യാപിച്ചു

400 പേർ താമസിക്കുന്ന അപ്പാർട്ട്മെന്‍റിൽ ചൊവ്വാഴ്ചയാണ് തീപിടിത്തം ഉണ്ടായത്. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.

PM Modi condoles deaths in Dhanbad fire  PM Modi  Dhanbad fire  jharkhand dhanbad fire  fire accident in dhanbad  dhanbad  dhanbad tragedy  narendra modi  ധൻബാദിലുണ്ടായ തീപിടിത്തം  ധൻബാദ് തീപിടിത്തം  പ്രധാനമന്ത്രി നരേന്ദ്രമോദി  തീപിടിത്തത്തിൽ അനുശോചനവുമായി പ്രധാനമന്ത്രി  പ്രധാനമന്ത്രി മോദി  പ്രധാനമന്ത്രി മോദി ട്വീറ്റ്  പ്രധാനമന്ത്രി മോദി ട്വിറ്റർ  ജാർഖണ്ഡിലെ ധൻബാദിൽ തീപിടിത്തം  തീപിടിത്തം  ധൻബാദിലെ തീപിടിത്തത്തിൽ പ്രധാനമന്ത്രി  ധൻബാദിലെ തീപിടിത്തം  അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി
പ്രധാനമന്ത്രി

ധൻബാദിൽ തീപിടിത്തം

ന്യൂഡൽഹി: ധൻബാദിലുണ്ടായ തീപിടിത്തത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മരിച്ചവരുടെ ബന്ധുക്കൾക്ക് 2 ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു. സംഭവത്തിൽ പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്‌തു.

ജാർഖണ്ഡിലെ ധൻബാദിൽ പാർപ്പിട സമുച്ചയത്തിൽ ഇന്നലെയുണ്ടായ തീപിടിത്തത്തിൽ നാല് കുട്ടികൾ ഉൾപ്പെടെ 14 പേർ മരിക്കുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. 400 പേരാണ് അപ്പാർട്ട്മെന്‍റിൽ താമസിച്ചിരുന്നത്. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

'ധൻബാദിലുണ്ടായ തീപിടിത്തത്തിൽ ജീവൻ നഷ്‌ടപ്പെട്ടവരെ ഓർത്ത് അഗാധമായ ദുഖമുണ്ട്. പ്രിയപ്പെട്ടവരെ നഷ്‌ടപ്പെട്ടവരോടൊപ്പമാണ് എന്‍റെ ചിന്തകൾ. സംഭവത്തിൽ പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെ'- മോദി ട്വിറ്ററിൽ കുറിച്ചു.

സംഭവത്തിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും അനുശോചിച്ചു. പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കുന്നുണ്ടെന്ന് ഹേമന്ത് സോറൻ കൂട്ടിച്ചേർത്തു. ധൻബാദിലെ ആശിർവാദ് ടവർ അപ്പാർട്ട്‌മെന്‍റിലെ തീപിടിത്തത്തിൽ ആളുകൾ മരിച്ചത് അത്യന്തം ഹൃദയഭേദകമാണ്. ജില്ല ഭരണകൂടം യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കുകയും അപകടത്തിൽ പരിക്കേറ്റവർക്ക് ചികിത്സ ലഭ്യമാക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും സോറൻ ട്വീറ്റ് ചെയ്‌തു.

ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി നിരവധി ആളുകൾ അപ്പാർട്ട്മെന്‍റിൽ ഒത്തുകൂടിയിരുന്നതായി എസ്എസ്‌പി ധൻബാദ് സഞ്ജീവ് കുമാർ പറഞ്ഞു. തീപിടിത്തം ഉണ്ടായതെങ്ങനെ എന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. നിലവിൽ രക്ഷാപ്രവർത്തനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി എന്നും അദ്ദേഹം പറഞ്ഞു.

Last Updated : Feb 1, 2023, 8:20 AM IST

ABOUT THE AUTHOR

...view details