ന്യൂഡല്‍ഹി: രക്ഷാദൗത്യം ഏകോപിപ്പിക്കുന്നതിനായി കേന്ദ്രമന്ത്രിമാരായ ഹർദീപ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ റിജിജു, വി.കെ സിങ് എന്നിവർ യുക്രൈന്‍റെ അയല്‍രാജ്യങ്ങളിലേക്ക്. യുക്രൈന്‍ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
ജ്യോതിരാദിത്യ സിന്ധ്യ റുമേനിയ, മോള്‍ഡാവ എന്നി രാജ്യങ്ങളിലേക്കും കിരണ്‍ റിജിജു സ്ലൊവാക്യയിലേക്കും ഹര്‍ദീപ് സിങ് പുരി ഹംഗറിയിലേക്കും വി.കെ സിങ് പോളണ്ടിലേക്കുമാണ് പോകുന്നത്.
വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ല, ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് അജിത് ഡോവൽ, വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, നിയമ-നീതി മന്ത്രി കിരൺ റിജിജു എന്നിവർ യോഗത്തിൽ പങ്കെടുത്തു. കഴിഞ്ഞ ദിവസവും പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേര്‍ന്നിരുന്നു.