മൈസൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇളയ സഹോദരന്‍ പ്രഹളാദ് മോദിയും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. കര്‍ണാടകയിലെ മൈസൂരിനടുത്താണ് ഇവര്‍ സഞ്ചരിച്ച ബെന്‍സ് കാര്‍ അപകടത്തില്‍പ്പെട്ടത്. പ്രഹളാദ് മോദിയും കുടുംബവും അടക്കം അഞ്ച് പേര്‍ അപകടത്തില്‍പ്പെട്ടു എന്നാണ് പുറത്ത് വരുന്ന വിവരം. മൈസൂരില്‍ നിന്ന് ബന്ദിപ്പൂരിലേക്ക് പോകുകയായിരുന്നു ഇവര്‍.
പ്രധാനമന്ത്രിയുടെ ഇളയസഹോദരന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു - പ്രധാനമന്ത്രിയുടെ സഹോദരന്‍ അപകടത്തില്‍പ്പെട്ടു
മൈസൂരിന് അടുത്ത് വച്ചാണ് പ്രധാനമന്ത്രിയുടെ ഇളയ സഹോദരന്‍ പ്രഹളാദ് മോദിയും കുടുംബവും സഞ്ചരിച്ച ബെന്‍സ് എസ്‌യുവി അപകടത്തില്‍പ്പെട്ടത്
പ്രഹളാദ് മോദിയെ കൂടാതെ മകനും, മരുമകളും, കൊച്ചുമകനും ഡ്രൈവറുമാണ് കാറിലുണ്ടായിരുന്നത്. കാര്‍ ഡിവൈഡറില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ കാറിന്‍റെ വലത് വശത്തെ വീല്‍ തെറിച്ച് പോയിട്ടുണ്ട്. എന്നാല്‍ കാറിന്‍റെ വിന്‍ഡ്ഷീല്‍ഡ് തകര്‍ന്നിട്ടില്ല.
പ്രഹളാദ് മോദി അടക്കമുള്ളവരെ മൈസൂരിലെ ജെഎസ്എസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പ്രഹളാദ് മോദിക്ക് മുഖത്താണ് പരിക്ക് സംഭവിച്ചത്. മരുമകള്‍ക്ക് തലയ്‌ക്കും കൊച്ചുമകന് കാലിനും പരിക്ക് പറ്റി. പ്രഹളാദിന്‍റെ മകനും കാര്‍ ഡ്രൈവര്‍ സത്യനാരായണിനും നിസാര പരിക്കുകള്‍ മാത്രമെ പറ്റിയിട്ടുള്ളൂ.