ദിസ്‌പൂർ:ഭൂചലനം അനുഭവപ്പെട്ട അസമിന് സാധ്യമായ എല്ലാ സഹായങ്ങളും കേന്ദ്രത്തിൽ നിന്ന് നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭൂചലനത്തെ പറ്റി അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാളിനോടും പ്രധാനമന്ത്രി സംസാരിച്ചു. എല്ലാ സഹായങ്ങളും ഉറപ്പ് നൽകുന്നു. അസമിലെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രാർഥിക്കുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
അസം ഭൂചലനം; കേന്ദ്രം സാധ്യമായ സഹായം നൽകുമെന്ന് പ്രധാനമന്ത്രി - Assam Chief Minister Sarbananda Sonowal
ഇന്ന് രാവിലെ 7:51ന് അസമിലെ സോണിത്പൂരിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
സംസ്ഥാനത്തിന് വേണ്ട എല്ലാ സഹായങ്ങളും കേന്ദ്രത്തിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് അമിത് ഷായും വ്യക്തമാക്കി. സംസ്ഥാനത്തെ സ്ഥിതിഗതികൾ അന്വേഷിക്കാൻ കേന്ദ്ര വികസന സഹമന്ത്രി ജിതേന്ദ്ര സിങും അസം മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ചു.
ഇന്ന് രാവിലെ 7:51ന് അസമിലെ സോണിത്പൂരിലാണ് റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 17 കിലോമീറ്റർ താഴ്ചയിൽ തേജ്പൂരിൽ നിന്ന് 43 കിലോമീറ്റർ പടിഞ്ഞാറായിട്ടാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം.