കേരളം

kerala

എം-യോഗ; പുതിയ ആപ്ലിക്കേഷനുമായി കേന്ദ്രം

ആധുനിക സാങ്കേതികവിദ്യയുടെയും പുരാതന ശാസ്ത്രത്തിന്‍റെയും സംയോജനത്തിന് എം-യോഗ ആപ്ലിക്കേഷൻ ഒരു മികച്ച ഉദാഹരണമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

By

Published : Jun 21, 2021, 9:33 AM IST

Published : Jun 21, 2021, 9:33 AM IST

PM Modi announces launch of M-Yoga app to expand yoga across globe  PM Modi announces launch of M-Yoga app  yoga  PM Modi  M-Yoga app  എം-യോഗ ആപ്ലിക്കേഷൻ; യോഗ പരിശീലനത്തിന് പുതിയ ആപ്ലിക്കേഷനുമായി കേന്ദ്രം  എം-യോഗ ആപ്ലിക്കേഷൻ  യോഗ പരിശീലനത്തിന് പുതിയ ആപ്ലിക്കേഷനുമായി കേന്ദ്രം  യോഗ പരിശീലനം  പ്രധാനമന്ത്രി നരേന്ദ്രമോദി
എം-യോഗ ആപ്ലിക്കേഷൻ; യോഗ പരിശീലനത്തിന് പുതിയ ആപ്ലിക്കേഷനുമായി കേന്ദ്രം

ന്യൂഡല്‍ഹി: മറ്റൊരു യോഗ ദിനം കൂടി ആചരിക്കുന്ന വേളയില്‍ ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് ഇന്ത്യ മറ്റൊരു സുപ്രധാന നടപടികൂടി സ്വീകരിച്ചിരിക്കുന്നു. ലോകമെമ്പാടുമുള്ള ആളുകൾക്കായി വിവിധ ഭാഷകളിൽ യോഗ പരിശീലന വീഡിയോകൾ ഉൾക്കൊള്ളുന്ന എം-യോഗ ആപ്ലിക്കേഷൻ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. ഇത് നമ്മുടെ ‘ഒരു ലോകം, ഒരു ആരോഗ്യം’ എന്ന ആപ്തവാക്യത്തിലേക്കെത്താന്‍ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Read Also.........'കൊവിഡ് കാലത്ത് യോഗ പ്രതീക്ഷയുടെ കിരണം', പ്രധാനമന്ത്രി

ഏഴാമത് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ആധുനിക സാങ്കേതികവിദ്യയുടെയും പുരാതന ശാസ്ത്രത്തിന്‍റെയും സംയോജനത്തിന് എം-യോഗ ആപ്ലിക്കേഷൻ ഒരു മികച്ച ഉദാഹരണമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകമെമ്പാടും യോഗ വികസിപ്പിക്കുന്നതിൽ ആപ്ലിക്കേഷൻ വലിയ പങ്കുവഹിക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഇന്ന് ലോകം മുഴുവൻ കൊവിഡ് മഹാമാരിക്കെതിരെ പോരാടുമ്പോള്‍ യോഗ ഒരു പ്രതീക്ഷയുടെ കിരണമായി മാറിയിരിക്കുകയാണ്. ചികിത്സയ്ക്കു പുറമെ ശാരീരിക സൗഖ്യത്തിനാണ് ഇന്ന് വൈദ്യശാസ്ത്രം മുൻഗണന കൊടുക്കുന്നതെന്നും യോഗ സൗഖ്യത്തിന് സഹായിക്കുമെന്നും മോദി പറഞ്ഞു. "സൗഖ്യത്തിനായി യോഗ" എന്നതാണ് ഇത്തവണത്തെ അന്താരാഷ്ട്ര യോഗ ദിനത്തില്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം. ലോകത്തെ എല്ലാ രാജ്യങ്ങളും പ്രദേശങ്ങളും ജനങ്ങളും ആരോഗ്യവാന്മാരായിരിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.

For All Latest Updates

ABOUT THE AUTHOR

...view details