ന്യൂഡൽഹി:സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്‍റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് പ്രമുഖർ. പ്രസിഡന്‍റ് റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവർ ബിപിൻ റാവത്തിന് അനുശോചനം രേഖപ്പെടുത്തി.
ജനറൽ ബിപിൻ റാവത്തിന്‍റെയും ഭാര്യ മധുലിക ജിയുടെയും ആകസ്മിക വിയോഗത്തിന്‍റെ ഞെട്ടലിലാണ് ഞാൻ. രാജ്യത്തിന് തന്‍റെ ധീരനായ ഒരു പുത്രനെ നഷ്ടപ്പെട്ടിരിക്കുന്നു. മാതൃരാജ്യത്തിനായുള്ള അദ്ദേഹത്തിന്‍റെ നിസ്വാർത്ഥ സേവനത്തിന്‍റെ നാല് പതിറ്റാണ്ടുകൾ അസാധാരണമായ ധീരതയും വീരത്വവും കൊണ്ട് അടയാളപ്പെടുത്തി. അദ്ദേഹത്തിന്‍റെ കുടുംബത്തിന് എന്‍റെ അനുശോചനം.പ്രസിഡന്‍റ് രാം നാഥ് കോവിന്ദ് ട്വീറ്റ് ചെയ്‌തു.
ജനറൽ ബിപിൻ റാവത്ത് ഒരു മികച്ച സൈനികനായിരുന്നു. ഒരു യഥാർഥ രാജ്യസ്നേഹി, നമ്മുടെ സായുധ സേനയെയും സുരക്ഷാ ഉപകരണങ്ങളെയും നവീകരിക്കുന്നതിൽ അദ്ദേഹം വളരെയധികം സംഭാവന നൽകി. തന്ത്രപരമായ കാര്യങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ ഉൾക്കാഴ്‌ചകളും കാഴ്‌ചപ്പാടുകളും അസാധാരണമായിരുന്നു. അദ്ദേഹത്തിന്‍റെ വിയോഗം എന്നെ വല്ലാതെ ദുഃഖിപ്പിച്ചു. ഓം ശാന്ത്.പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.
ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്തിന്‍റെയും ഭാര്യയുടെയും മറ്റ് 11 സായുധ സേനാംഗങ്ങളുടെയും പെട്ടെന്നുള്ള വിയോഗത്തിൽ അഗാധമായ വേദന. അദ്ദേഹത്തിന്‍റെ ആകസ്മിക മരണം നമ്മുടെ സായുധ സേനയ്ക്കും രാജ്യത്തിനും നികത്താനാവാത്ത നഷ്ടമാണ്.പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് ട്വിറ്ററിൽ കുറിച്ചു.