മുംബൈ: ഇസ്രയേൽ ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് 40ലേറെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെയടക്കം വിവരങ്ങൾ ചോർത്തിയതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും വിശദീകരണം നൽകണമെന്ന് ശിവസേന എംപി സഞ്ജയ് റൗട്ട്. ഇത്തരം സംഭവങ്ങൾ രാജ്യത്തെ സർക്കാരും ഭരണവും ദുർബലമാണെന്നാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ജനങ്ങൾക്കിടയിൽ ഭയം നിലനിൽക്കുന്നുണ്ടെന്നും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പ്രശ്‌നം പരിഹരിച്ച് വിഷയം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Also Read:പെഗാസസ്: 40ലേറെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ വിവരങ്ങൾ ചോർത്തിയതായി റിപ്പോര്‍ട്ട്
രണ്ട് മന്ത്രിമാർ, 40ൽ അധികം മാധ്യമപ്രവർത്തകർ, മൂന്ന് പ്രതിപക്ഷ നേതാക്കൾ, ഒരു സിറ്റിങ് ജഡ്‌ജി എന്നിവരുൾപ്പെടെ മുന്നൂറിലധികം പേരുടെ മൊബൈൽ ഫോൺ നമ്പറുകൾ ഹാക്ക് ചെയ്‌ത് വിവരങ്ങൾ ചോർത്തിയതായാണ് വിവരം.
അതേസമയം ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തെ തള്ളി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി. ഫോണ്‍ ചോര്‍ത്തലില്‍ പങ്കില്ലെന്നും ആളുകളിൽ സർക്കാർ നിരീക്ഷണം നടത്തുന്നുവെന്ന ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും സര്‍ക്കാര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
അതേസമയം, ഇന്ത്യന്‍ ജനാധിപത്യത്തെയും ജനാധിപത്യ സ്ഥാപനങ്ങളെയും അപകീർത്തിപ്പെടുത്തുന്നതിനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് പുറത്തുവന്ന റിപ്പോര്‍ട്ടെന്നും കേന്ദ്ര സര്‍ക്കാര്‍ ആരോപിച്ചു.