ന്യൂഡൽഹി :മാണ്ഡിയിൽ നിന്നുള്ള ബിജെപി എംപി റാം സ്വരൂപ് ശർമ്മയുടെ മരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രിയടക്കമുള്ള ബിജെപി നേതാക്കൾ . ''അർപ്പണബോധമുള്ളതും സമൂഹത്തിന്‍റെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിച്ചിരുന്നതുമായ നേതാവിനെയാണ് നഷ്‌ടമായതെന്ന്'' പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്‌തു.
റാം സ്വരൂപ് ശർമ്മയുടെ മരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രിയടക്കമുള്ള ബിജെപി നേതാക്കൾ - BJP MP Ram Swaroop Sharma
''അർപ്പണബോധമുള്ളതും സമൂഹത്തിന്‍റെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിച്ചിരുന്നതുമായ നേതാവിനെയാണ് നഷ്‌ടമായതെന്ന്'' പ്രധാനമന്ത്രി

റാം സ്വരൂപ് ശർമ്മയുടെ ''വിയോഗം വലിയ നഷ്‌ടമാണന്നും അദ്ദേഹത്തിന്‍റെ കുടുംബത്തിന് ഇത് ഉൾക്കൊള്ളാൻ കഴിയട്ടെയെന്ന് പ്രാർഥിക്കുന്നുവെന്നും'' കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ഷായും ട്വീറ്റ് ചെയ്‌തു. ശർമ്മയുടെ വിയോഗത്തിൽ അതിയായ ദുഃഖം രേഖപ്പടുത്തുന്നുവെന്ന് ബിജെപി ദേശിയ പ്രസിഡന്‍റ് ജെ പി നദ്ദയും ട്വീറ്റ് ചെയ്‌തു.
ബിജെപി എംപി റാം സ്വരൂപ് ശർമ്മയെ ഡൽഹിയിലെ വസതിയിൽ ഇന്ന് പുലർച്ചെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഹിമാചലിലെ മാണ്ഡി സ്വദേശിയായ രാം സ്വരൂപ് ശർമ്മ രണ്ട് തവണ ലോക്‌സഭയിലേക്ക് തെരഞ്ഞടുക്കപ്പെട്ടിരുന്നു.പാർലമെന്‍ററി കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.