കാര്‍ഗില്‍:സമാധാനം പുലരണമെങ്കില്‍ ശക്‌തി ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതേസമയം അറ്റകൈ എന്ന നിലയില്‍ മാത്രമെ രാജ്യം യുദ്ധത്തെ തെരഞ്ഞെടുക്കുകയുള്ളൂവെന്നും പ്രധാനമന്ത്രി പറഞ്ഞു. ദീപാവലി ദിനത്തില്‍ കാര്‍ഗിലില്‍ സൈനികരെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു മോദി.
രാജ്യത്തിന് അകത്തും പുറത്തുമുള്ള ശത്രുക്കളെ നമ്മള്‍ ശക്തമായി നേരിടുകയാണ്. യുദ്ധത്തെ ആദ്യ തെരഞ്ഞെടുപ്പായി രാജ്യം ഒരിക്കലും കണ്ടിട്ടില്ല. ലോകത്ത് സമാധാനം പുലരണമെന്നാഗ്രഹിക്കുന്നവരാണ് ഭാരതീയരെന്നും പ്രധാനമന്ത്രി പറഞ്ഞു. നക്‌സലിസം ഉള്‍പ്പെടെയുള്ള ആഭ്യന്തര തീവ്രവാദത്തെ തുടച്ച് നീക്കാനുള്ള സര്‍ക്കാറിന്‍റെ നടപടികളും മോദി വിവരിച്ചു.
നമ്മുടെ സായുധസേനകള്‍ക്ക് തീവ്രവാദത്തെ തുടച്ച് നീക്കുന്നതിനാവശ്യമായ തന്ത്രവും ശക്തിയും ഉണ്ട്. രാജ്യത്തിന് നേരെ പിശാശിന്‍റെ കണ്ണുകളോടെ നോക്കിയാല്‍ തക്ക മറുപടി കൊടുക്കാന്‍ നമ്മുടെ മൂന്ന് സൈനിക വിഭാഗങ്ങള്‍ക്കും അറിയാം. 1999ലെ കാര്‍ഗില്‍ യുദ്ധത്തിന് ശേഷം യുദ്ധമുഖ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച കാര്യം മോദി വ്യക്തമാക്കി.