കേരളം

kerala

ETV Bharat / bharat

'മൻ കി ബാത്ത്' ജനങ്ങളുടെ നന്മയുടെയും പോസിറ്റിവിറ്റിയുടെയും അതുല്യമായ ഉത്സവമായി മാറി; പ്രധാനമന്ത്രി മോദി

മൻ കി ബാത്ത് 100-ാം എപ്പിസോഡ് പൂർത്തിയാക്കി. 2014 ഒക്‌ടോബർ 3നാണ് മൻ കി ബാത്ത് ആരംഭിച്ചത്.

pm modi about mann ki baat  mann ki baat  pm modi  mann ki baat 100  mann ki baat 100 episode  പ്രധാനമന്ത്രി മോദി  മോദി  നരേന്ദ്ര മോദി മൻ കി ബാത്ത്  മൻ കി ബാത്ത്  പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്ത്  മൻ കി ബാത്ത് 100  മൻ കി ബാത്ത് ദൂരദർശൻ  മൻ കി ബാത്ത് ആകാശവാണി
മൻ കി ബാത്ത്

By

Published : Apr 30, 2023, 1:24 PM IST

Updated : Apr 30, 2023, 2:13 PM IST

ന്യൂഡൽഹി : 'മൻ കി ബാത്ത്' ജനങ്ങളുടെ നന്മയുടെയും പോസിറ്റിവിറ്റിയുടെയും അതുല്യമായ ഉത്സവമായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് പ്രതിമാസ റേഡിയോ പരിപാടിയുടെ നൂറാം എപ്പിസോഡിനെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2014 ഒക്‌ടോബറിലെ വിജയ ദശമി ദിനത്തിലാണ് മൻ കി ബാത്ത് ആരംഭിച്ചത്.

'2014 ഒക്‌ടോബർ മൂന്നിന് വിജയ ദശമി ദിനത്തിൽ മൻ കി ബാത്തിന്‍റെ യാത്ര ആരംഭിച്ചു. തിന്മയുടെ മേൽ നന്മയുടെ വിജയത്തിന്‍റെ ഉത്സവമാണ് വിജയ ദശമി. എല്ലാ മാസവും എല്ലാവരും ആകാംഷയോടെ കാത്തിരിക്കുന്ന ഉത്സവമായി മൻ കി ബാത്ത് മാറി'- പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

ജനങ്ങളിൽ നിന്ന് ആയിരക്കണക്കിന് കത്തുകളും സന്ദേശങ്ങളും തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അവ വായിക്കുമ്പോൾ വികാരങ്ങളാൽ തളർന്നുപോയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി മോദിയുടെ റേഡിയോ പ്രതിമാസ പരിപാടി ഇന്ന് 100-ാം എപ്പിസോഡ് പൂർത്തിയാക്കി. രാജ്യത്തുടനീളം രാവിലെ 11 മണിക്ക് തത്സമയം സംപ്രേഷണം ചെയ്‌തു.

22 ഇന്ത്യൻ ഭാഷകൾക്കും 29 ഉപഭാഷകൾക്കും പുറമെ, ഫ്രഞ്ച്, ചൈനീസ്, ഇന്തോനേഷ്യൻ, ടിബറ്റൻ, ബർമീസ്, ബലൂചി, അറബിക്, പഷ്‌തു, പേർഷ്യൻ, ദാരി, സ്വാഹിലി തുടങ്ങി 11 വിദേശ ഭാഷകളിലും മൻ കി ബാത്ത് പ്രക്ഷേപണം ചെയ്യുന്നു. ആകാശവാണിയുടെ 500-ലധികം പ്രക്ഷേപണ കേന്ദ്രങ്ങളാണ് മൻ കി ബാത്ത് പ്രക്ഷേപണം ചെയ്യുന്നത്.

മൻ കി ബാത്ത് ജനജീവിതത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ഒരു പഠനം നടത്തി. മൻ കി ബാത്ത് നല്ല പ്രവർത്തനങ്ങളിലേക്ക് ആളുകളെ സ്വാധീനിച്ചുവെന്ന് പഠനം ചൂണ്ടിക്കാട്ടി. സ്ത്രീകൾ, യുവാക്കൾ, കർഷകർ തുടങ്ങി ഒന്നിലധികം സാമൂഹിക ഗ്രൂപ്പുകളെ അഭിസംബോധന ചെയ്യുന്ന സർക്കാരിന്‍റെ പൗര-സമ്പർക്ക പരിപാടിയുടെ പ്രധാന മുഖമായി മൻ കി ബാത്ത് മാറി. സമൂഹത്തിന്‍റെ താഴേ തട്ടിൽ മാറ്റമുണ്ടാക്കുന്നവരുടെ നേട്ടങ്ങൾ പരിപാടിയിൽ ചർച്ച ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്യുന്നതിനാൽ ഇത്തരം പ്രവർത്തനങ്ങളിലേക്ക് ജനങ്ങളെ ആകർഷിക്കാൻ മൻ കി ബാത്തിന് കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്.

Also read :മന്‍ കി ബാത്ത് @100: ചരിത്ര എപ്പിസോഡിന്‍റെ പ്രക്ഷേപണം ഇന്ന് ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത്

ശുചിത്വം, ശുചീകരണ നടപടികളും, ആരോഗ്യം, ക്ഷേമം, ജല സംരക്ഷണം, സുസ്ഥിരത എന്നീ വിഷയങ്ങൾ മൻ കി ബാത്തുമായി പ്രധാനമായും ബന്ധപ്പെട്ടിരിക്കുന്നു. മൻ കി ബാത്തിന്‍റെ നൂറാം എപ്പിസോഡിനോട് അനുബന്ധിച്ച് ബിജെപി വൻതോതിലുള്ള പ്രചരണ പരിപാടികളാണ് ആസൂത്രണം ചെയ്‌തത്. രാജ്യത്തുടനീളമുള്ള രാജ്ഭവനുകളിൽ പരിപാടി ദൂരദർശൻ തത്സമയം സംപ്രേക്ഷണം ചെയ്‌തു.

നൂറാം പതിപ്പ് ആഘോഷ പരിപാടി ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻഖർ ഏപ്രിൽ 26ന് ഉദ്ഘാടനം ചെയ്‌തു. വിവിധ മേഖലകളിൽ ശ്രദ്ധേയമായ ആളുകളെ പ്രധാനമന്ത്രി പ്രശംസിച്ചു. സ്‌ത്രീശക്തി, പൈതൃകം, രാജ്യവികസനം, തുടങ്ങി നിരവധി വിഷയങ്ങൾ പ്രധാനമന്ത്രിയുടെ പ്രഭാഷണങ്ങളിൽ ഇടംപിടിച്ചു.

Also read :'മൻ കി ബാത്ത്' ജനങ്ങളുടെ നന്മയുടെയും പോസിറ്റിവിറ്റിയുടെയും അതുല്യമായ ഉത്സവമായി മാറി; പ്രധാനമന്ത്രി മോദി

Last Updated : Apr 30, 2023, 2:13 PM IST

ABOUT THE AUTHOR

...view details