ന്യൂഡൽഹി:ഒമിക്രോൺ വ്യാപനത്തിനെതിരായ പോരാട്ടത്തിൽ വ്യക്തിഗത ജാഗ്രതയും അച്ചടക്കവുമാണ് രാജ്യത്തിന്റെ ശക്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 84-ാമത് പതിപ്പിൽ ജനങ്ങളുമായി സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി.
കൊവിഡ് വാക്സിനേഷൻ ഡ്രൈവിൽ ഇന്ത്യ അഭൂതപൂർവമായ നേട്ടം കൈവരിച്ചിട്ടുണ്ടെന്നും എന്നാൽ കൊവിഡിന്റെ പുതിയ വകഭേദത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും മോദി പറഞ്ഞു.
പുതിയ കൊവിഡ് വകഭേദമായ ഒമിക്രോൺ സംബന്ധിച്ച കാര്യങ്ങൾ ശാസ്ത്രജ്ഞർ നിരന്തരം അവലോകനം ചെയ്യുകയാണ്. അവരുടെ നിർദേശങ്ങൾ അടിസ്ഥാനമാക്കിയാണ് പ്രതിരോധ നടപടികൾ സ്വീകരിക്കുന്നത്. ജനങ്ങളുടെ കൂട്ടായ ശക്തിയാണ് കൊറോണ വൈറസിനെതിരായി വിജയം നേടാൻ സഹായിക്കുക. ഈ ബോധത്തോടെയാണ് പുതുവർഷത്തെ വരവേൽക്കേണ്ടതെന്നും പ്രധാനമന്ത്രി മൻ കി ബാത്തിലൂടെ പറഞ്ഞു.